പിന്തിരിപ്പൻ ഇടത്പക്ഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബഹുസാംസ്കാരികതയുടെ പേരിൽ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കയും അവരുടെ പിന്തിരിപ്പൻ സാമൂഹികവീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കയും മറ്റ് പുരോഗമന വിരുദ്ധമായ നിലപാടുകൾ എടുക്കുകയും ചെയ്യുന്ന ഇടത്പക്ഷത്തിന്റെ ഒരു വിഭാഗത്തെ വർണ്ണിക്കാൻ ഉപയോഗിക്കുന്ന ഒരു രാഷ്ട്രീയ വിശേഷണമാണ് 'പിന്തിരിപ്പൻ ഇടത്പക്ഷം' അഥവാ റിഗ്രസ്സീവ് ലെഫ്റ്റ്(regressive left) [1][2]. ബ്രിട്ടീഷ് എഴുത്ത്കാരനും ഇസ്ലാമിസ്റ്റ് വിരുദ്ധപ്രവർത്തകനുമായ മാജിദ് നവാസ് തന്റെ പുസ്തകമായ റാഡിക്കൽ: മൈ ജേർണി ഔട്ട് ഒഫ് ഇസ്ലാമിക് എക്സ്ട്രീമിസം (Radical: My journey out of Islamic extremism) (2012) എന്ന പുസ്തകത്തിൽ 'പിന്തിരിപ്പൻ ഇടത്പക്ഷം' എന്ന വാക്യം ഉപയോഗിച്ചതിന് ശേഷമാണ് പാശ്ചാത്യ രാഷ്ട്രീയരംഗത്ത് ഈ പ്രയോഗം നിലവിൽ വന്നത്.

മാജിദ് നവാസ് ലിബ് ഡെം പ്രചാരണ സമ്മേളത്തിൽ സംസാരിക്കുന്നു. മാജിദ് നവാസിന്റെ പിന്തിരിപ്പൻ ഇടത്പക്ഷം എന്ന പ്രയോഗം അദ്ദേഹത്തിന്റെ ഇസ്ലാമിക ഫാഷിസത്തിനെതിരായുള്ള നിലപാടിന്റെ ഒരു ഭാഗമാണ്.

ബഹുസാംസ്കാരികത നിലനിർത്താനും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും വേണ്ടി ചില ഇടത് പക്ഷ പ്രവർത്തകർ വളർന്നു വരുന്ന ഇസ്ലാമിക ഭീകരതയ്ക്കെതിരെ മനഃപൂർവം കണ്ണടയ്ക്കുന്നു എന്നാണ് മാജിദ് നവാസ് തന്റെ പുസ്തകത്തിൽ വാദിക്കുന്നത്. യാഥാസ്ഥിതിക മുസ്ലീങ്ങൾ സ്വതേ അസഹിഷ്ണുതയുള്ളവരാണെന്നും അവരെ പ്രകോപിപ്പിക്കാൻ പാടില്ല എന്നുമുള്ള വിശ്വാസം തന്നെ ഒരു തരം വിവേചനം ആണെന്ന് മാജിദ് നവാസ് പ്രസ്തുത കൃതിയിൽ അഭിപ്രായപ്പെട്ടു [3]. വലത് പക്ഷത്തോടുള്ള തീവ്രമായ വെറുപ്പാണ് ഇത്തരം അപക്വമായ നിലപാടുകൾ എടുക്കാൻ ലെഫ്റ്റ് ലിബറലുകളെ പ്രേരിപ്പിക്കുന്നത് എന്ന് കില്ലിയൻ (Quillian) എന്ന തിങ്ക് ടാങ്കിന്റെ മാനേജിംഗ് ഡയറക്റ്റർ ആയ ഹരാസ് റഫീക് അഭിപ്രായപ്പെട്ടു [4]

അവലംബം[തിരുത്തുക]

  1. "Real Time with Bill Maher: Richard Dawkins – Regressive Leftists (HBO)". Real Time with Bill Maher. HBO. 2 October 2015. Retrieved 23 November 2015.
  2. Kellan Howell (3 October 2015). "Bill Maher, Richard Dawkins blast 'regressive liberals' giving a 'free pass' to Islam". The Washington Times. Retrieved 23 November 2015.
  3. Maajid Nawaz (18 November 2015). "Je Suis Muslim: How Universal Secular Rights Protect Muslim Communities the Most". Big Think. Retrieved 23 November 2015.
  4. ADAM LEBOR. Donald Trump: The AMERICAN STEREOTYPE EUROPEANS LOVE TO HATE. Newsweek Dec/14/15 [1]