പിനാൽ കൌണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pinal County, Arizona
Seal of Pinal County, Arizona
Seal
Map of Arizona highlighting Pinal County
Location in the U.S. state of Arizona
Map of the United States highlighting Arizona
Arizona's location in the U.S.
സ്ഥാപിതംFebruary 1, 1875
സീറ്റ്Florence
വലിയ പട്ടണംSan Tan Valley
Casa Grande (incorporated)
വിസ്തീർണ്ണം
 • ആകെ.5,374 ച മൈ (13,919 കി.m2)
 • ഭൂതലം5,366 ച മൈ (13,898 കി.m2)
 • ജലം8.6 ച മൈ (22 കി.m2), 0.2%
ജനസംഖ്യ (est.)
 • (2017)4,30,237
 • ജനസാന്ദ്രത80/sq mi (31/km²)
Congressional districts1st, 3rd, 4th
സമയമേഖലMountain: UTC-7
Websitewww.pinalcountyaz.gov
Picketpost[പ്രവർത്തിക്കാത്ത കണ്ണി] Peak, a prominent landmark above Superior.

അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്തിൻറെ മദ്ധ്യഭാഗത്തു സ്ഥിതിചെയ്യുന്ന കൌണ്ടിയാണ് പിനാൽ. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ കൌണ്ടിയിലെ ആകെ ജനസംഖ്യ  375,770 ആയിരുന്നു.[1] ജനസാന്ദ്രതയിൽ അരിസോണയിലെ മൂന്നാം സ്ഥാനമുള്ള കൌണ്ടിയാണിത്. കൌണ്ടി സീറ്റ് ഫ്ലോറൻസ് നഗരത്തിലാണ്. 1875 ലാണ് ഈ കൌണ്ടി രൂപീകൃതമായത്.

ടോഹോനോ ഓധാം നേഷൻ, ഗില റിവർ ഇന്ത്യൻ കമ്മ്യൂണിറ്റി, സാൻ കാർലോസ് അപ്പാച്ചെ ഇന്ത്യൻ റിസർവ്വേഷൻ എന്നിവയുടെ ഭാഗങ്ങളോടൊപ്പം അക്-ചിൻ ഇന്ത്യൻ കമ്മ്യൂണിറ്റി പൂർണ്ണമായി പിനാൽ കൌണ്ടിയിൽ ഉൾപ്പെടുന്നു. പിനാൽ കൌണ്ടി, ഫിനിക്സ്-മെസ്-സ്കോട്സ്ഡേൽ, AZ മെട്രോപോളിറ്റൻ ഏരിയയിൽ ഉൾപ്പെട്ടിരിക്കുന്നു.

ഗ്രേറ്റർ ഫീനിക്സ് പട്ടണത്തിന്റെ തെക്കുഭാഗത്തുനിന്നുള്ള നാഗരിക വളർച്ച, കൗണ്ടിയുടെ വടക്കൻ ഭാഗങ്ങളിലേക്കും അതുപോലെ, ടക്സണിൽ നിന്ന് വടക്കു ഭാഗത്തേയ്ക്കുള്ള നാഗരിക വളർച്ച കൗണ്ടിയുടെ തെക്കൻ ഭാഗങ്ങളിലേയ്ക്കും വ്യാപിച്ചു കിടക്കുന്നു.

മാരിക്കോപ്പ, കാസാ ഗ്രാൻഡെ എന്നീ പിനാൽ കൌണ്ടി നഗരങ്ങളിലും അതുപോലെ തന്നെ അനവധി ഏകീകരിക്കപ്പെടാത്ത മേഖലകളിലും സമീപ വർഷങ്ങളിൽ ത്വരിതമായ വളർച്ചയുണ്ടായതായി കാണുന്നു. അത്തരം നാഗരിക വികസനം സമീപഭാവിയിലും തുടരാൻ സാദ്ധ്യതയുള്ളതായിക്കാണുന്നു.

ചരിത്രം[തിരുത്തുക]

അയൽ കൌണ്ടികളായ മാരിക്കോപ്പ  കൗണ്ടി, പിമാ കൗണ്ടി എന്നിവയിൽനിന്നുള്ള പ്രദേശങ്ങൾ‌ വേർപെടുത്തി 1875 ഫെബ്രുവരി 1 ന് എട്ടാം നിയമനിർമ്മാണസഭയാണ് പിനാൽ കൌണ്ടി സൃഷ്ടിച്ചത് . 2000 നും 2010 നും ഇടയിൽ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വേഗത്തിൽ വളരുന്ന കൗണ്ടി ആയിരുന്നു പിനാൽ കൗണ്ടി. 2010 ൽ അമേരിക്കയിലെ ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ കൗണ്ടിയായി പിനാൽ കൗണ്ടിയെ CNN മണി രേഖപ്പെടുത്തിയിരുന്നു.

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2015-12-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 18, 2014.
"https://ml.wikipedia.org/w/index.php?title=പിനാൽ_കൌണ്ടി&oldid=3787710" എന്ന താളിൽനിന്ന് ശേഖരിച്ചത്