Jump to content

പിതാമഹൻ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പിതാമഹൻ
കർത്താവ്വി.കെ.എൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംരാഷ്ട്രീയം
പ്രസാധകർഡി.സി.ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
1976
ISBN81-713-0262-9

വി.കെ.എൻ എഴുതിയ മലയാള നോവൽ ആണ് പിതാമഹൻ .

പ്രമേയം

[തിരുത്തുക]

നായർ പ്രമാണിയായ ചാത്തുനായർ സർ ചാത്തുനായർ ആകുന്നതും തുടർന്നു പടിപടിയായി വളർന്നു ഒടുവിൽ കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രി ആകുന്നതുമായ കഥ പറയുന്ന നോവൽ ഫ്യൂഡലിസത്തില് നിന്ന് ബൂർഷ്വാ ജനാധിപത്യത്തിലേക്കുള്ള കേരളത്തിന്റെ പരിണാമത്തിന്റെ ഉള്ളിൽ മറഞ്ഞു കിടന്നവയെ തുറന്നു കാട്ടുന്നു .ഖജാനാവിൽ ബാക്കിയുള്ള നാല് കോടി രൂപ തനിക്കും വൈസ്രോയിക്കുമായി പങ്കു വെച്ചെടുത്തു രാജ്യഭരണം കൈയൊഴിഞ്ഞു മടങ്ങുന്ന സർ ചാത്തുനായർ എന്നും പ്രസക്തനായ കഥാപാത്രം ആണ്.വി.കെ.എൻ നർമ്മം അതിന്റെ എല്ലാ സൌന്ദര്യതോടെയും ഈ ക്യതിയിൽ വായിക്കാം .

അവാർഡുകൾ

[തിരുത്തുക]

മുട്ടത്തു വർക്കി അവാർഡു നേടിയിട്ടുണ്ട് ഈ നോവൽ

എം.കെ.സാനു 'പിതാമഹനെ' കുറിച്ച്

[തിരുത്തുക]

ആ ചിരിയിൽ ഔഷധവീര്യമടങ്ങിയിട്ടുണ്ടെന്നു് നാം അറിയുകയില്ല. എന്നാൽ ആരെങ്കിലും പറഞ്ഞു കേൾക്കുമ്പോൾ അതു് സത്യമാണെന്നു് നാം സമ്മതിച്ചുപോകും. സർ ചാത്തു ഈ കാലഘട്ടത്തിന്റെ ഹീറോ ആണെങ്കിൽ പിതാമഹൻ നമ്മിലുണർത്തുന്ന ചിരിയിൽക്കൂടി മറ്റൊരു നായകസങ്കല്പം ഉരുത്തിരിയുകയാണു് ചെയ്യുന്നതു്. വി. കെ. എൻ. സാഹിതി നല്ലൊരു ചികിത്സയുടെ ഫലമാണു് ഉളവാക്കുക.

[1]

ആധുനിക കാലത്തിന്റെ 'മോക് എപ്പിക്കാ'ണ് പിതാമഹാനെന്നു കെ പി അപ്പൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. വി.കെ., എൻ. പിതാമഹൻ. ഡി.സി.ബുക്സ്. ISBN 81-713-0262-9.
"https://ml.wikipedia.org/w/index.php?title=പിതാമഹൻ_(നോവൽ)&oldid=3732467" എന്ന താളിൽനിന്ന് ശേഖരിച്ചത്