Jump to content

പിജിയൻ ഐലൻഡ് ദേശീയോദ്യാനം

Coordinates: 8°43′N 81°12′E / 8.717°N 81.200°E / 8.717; 81.200
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിജിയൻ ഐലൻഡ് ദേശീയോദ്യാനം
Pigeon Island
Map showing the location of പിജിയൻ ഐലൻഡ് ദേശീയോദ്യാനം
Map showing the location of പിജിയൻ ഐലൻഡ് ദേശീയോദ്യാനം
Pigeon Island National Park
LocationEastern Province, Sri Lanka
Nearest cityTrincomalee
Coordinates8°43′N 81°12′E / 8.717°N 81.200°E / 8.717; 81.200
Area471.4 hectares (1.820 sq mi)
Established2003
Governing bodyDepartment of Wildlife Conservation

ശ്രീലങ്കയിലെ രണ്ടു മറൈൻ ദേശീയോദ്യാനങ്ങളിലൊന്നാണ് പിജിയൻ ഐലൻഡ് ദേശീയോദ്യാനം. കിഴക്കൻ പ്രവിശ്യയിലെ തീരദേശപട്ടണമായ നിലവേലിയിൽ നിന്ന് ഒരു കിലോമീറ്റർ അകലത്തിൽ 471.429 ഹെക്ടർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്ന ദേശീയോദ്യാനം ആണിത്. ഈ ദ്വീപിൽ മാടപ്രാവുകൾ കൂട്ടമായി കാണുന്നതുകൊണ്ടാണ് ഈ പ്രദേശത്തിന് ഈ പേർ ലഭിച്ചത്. ശ്രീലങ്കയിൽ ഇന്ന് അവശേഷിക്കുന്ന ഏറ്റവും കൂടുതൽ പവിഴപ്പുറ്റുകൾ (200 മീറ്റർ നീളവും 100 മീറ്റർ വിസ്താരവും) കാണപ്പെടുന്നത് ഈ പ്രദേശത്താണ്.[1] 1963 -ൽ ഈ ദേശീയോദ്യാനം വന്യമൃഗസങ്കേതമായി നാമനിർദ്ദേശം ചെയ്യപ്പെട്ടുവെങ്കിലും 2003 -ൽ ശ്രീലങ്കയിലെ 17-ാമത്തെ ദേശീയോദ്യാനമായി മാറ്റുകയുണ്ടായി. ബ്രിട്ടീഷുകാരുടെ കോളനി വാഴ്ചക്കാലത്ത് ഈ പ്രദേശം വെടിവെയ്ക്കൽ പരിശീലനത്തിനു വേണ്ടി ഉപയോഗിച്ചിരുന്നു.[2] 2004-ലെ ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെട്ട സുനാമി ബാധിത പ്രദേശങ്ങളിലൊന്നാണിത്. [3] പാറകൾ നിറഞ്ഞ ചെറുദ്വീപുകൾകൊണ്ട് ചുറ്റപ്പെട്ടതാണ് പിജിയൻ ഐലൻഡ് ദേശീയോദ്യാനം. ഈ പ്രദേശം സ്കൂബ ഡൈവിംഗിനായി ഉപയോഗിക്കുന്നു.[4] നിയന്ത്രണമില്ലാത്ത വിനോദ സഞ്ചാരം പവിഴപ്പുറ്റുകളുടെ നാശത്തിനും, ഇവിടത്തെ ജൈവവൈവിധ്യവും ഈ പ്രദേശങ്ങളിലെ മത്സ്യസമ്പത്തും ഗണ്യമായി കുറയാൻ കാരണമായി തീർന്നിട്ടുണ്ട്. പ്രസിദ്ധിയാർജ്ജിച്ച സെയിന്റ് ലൂസിയ പിജിയൻ ഐലൻഡ് ദേശീയ ചരിത്രോദ്യാനത്തിലാണ് സ്ഥിതിചെയ്യുന്നത്.

ചരിത്രം

[തിരുത്തുക]

ചരിത്രത്തിൽ ഇടം നേടിയ ഒരു പ്രദേശമാണ് പിജിയൻ ഐലൻഡ്. ഏകദേശം എ.ഡി. 1000-ത്തോടടുപ്പിച്ച് കരീബുകൾ ഇവിടെയെത്തിച്ചേരുന്നതുവരെ അരവാക്ക് ജനങ്ങൾ ആയിരുന്നു ഇവിടത്തെ തദ്ദേശവാസികൾ. ഗുഹയിൽ പാർത്തിരുന്നവർ മത്സ്യങ്ങളെയും ചെറുമൃഗങ്ങളെയും, ഷെൽഫിഷും,അവിടെയുള്ള പഴങ്ങളും കഴിച്ചാണ് ജീവിച്ചിരുന്നത്. ഫ്രഞ്ച് കടൽകൊള്ളക്കാരനായ ഫ്രാൻസോയിസ് ലെ ക്ലെർക്ക് ദ്വീപിൽ എത്തുകയും അവിടെ സ്ഥിരമായി താമസിക്കുകയും അവിടെ അടിസ്ഥാനമുറപ്പിക്കുകയും ചെയ്തു. കരീബുകൾ സമാധാനത്തോടെ അദ്ദേഹത്തെ സേവിച്ചുപോന്നു. 1778-ൽ ബ്രിട്ടീഷ് അഡ്മിറൽ ജോർജ്ജ് റോഡ്നി ദ്വീപിലെത്തുകയും അവിടെ കുന്നിൽ കോട്ട നിർമ്മിക്കുകയും ചെയ്തു. ഇതാണ് റോഡ്നി കോട്ട. തുടർന്ന് ദ്വീപുവാസികളെയെല്ലാം അവിടെനിന്ന് ഒഴിപ്പിക്കുകയും അവിടെയുള്ള മരങ്ങളെയെല്ലാം മുറിച്ചു മാറ്റുകയും ചെയ്തു. 1782-ലെ ബാറ്റിൽ ഓഫ് സെയിന്റ്സ് യുദ്ധത്തിൽ ഫ്രഞ്ചുകാരെ തോല്പിച്ചു.[5]

കാലാവസ്ഥ

[തിരുത്തുക]

സമുദ്രനിരപ്പിൽ നിന്ന് 44.8 മീറ്റർ ഉയരത്തിൽ ശ്രീലങ്കയിലെ വരണ്ടമേഖലയിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.[6] ഇവിടത്തെ വാർഷിക താപനില 27.0 °C (80.6 °F) ആണ്. വർഷപാതം 1,000–1,700 മില്ലിമീറ്ററാണ് ലഭിക്കുന്നത്. ഒക്ടോംബർ മുതൽ മാർച്ച് വരെ വടക്കു-കിഴക്കൻ മൺസൂൺ ആണ് ഇവിടെ അനുഭവപ്പെടുന്നത്.

സസ്യജന്തുജാലങ്ങൾ

[തിരുത്തുക]

അക്റോപോറ ജീനസിൽപ്പെട്ട പവിഴപ്പുറ്റുകൾ ആണ് ഇവിടെ കൂടുതലും കാണപ്പെടുന്നത്. കുറച്ച് മോൺടിപോറ ജീനസിൽപ്പട്ട പവിഴപ്പുറ്റുകളും കണ്ടുവരുന്നു. ഫവിഡേ, മസ്സിഡേ,പോർട്ടിഡേ എന്നീ ഇനങ്ങളും പാറകൾ നിറഞ്ഞ ദ്വീപിനുചുറ്റുമായി കാണപ്പെടുന്നു. സിനുലേരിയ, ലോബോഫൈറ്റൻ, സാർകോഫൈറ്റൻ എന്നീ മൃദുവായ പവിഴപ്പുറ്റുകൾ ഇവിടെയുള്ളതായി നിരീക്ഷണത്തിൽപ്പെട്ടിട്ടുണ്ട്. തുറമുഖത്തിലെ പവിഴപ്പുറ്റുകളിൽ നട്ടെല്ലുള്ളതും അല്ലാത്തതുമായ ജീവികൾ ഇവിടെ ആവാസവ്യവസ്ഥ ഒരുക്കിയിരിക്കുന്നു.100 വർഗ്ഗത്തിൽപ്പെട്ട പവിഴപ്പുറ്റുകളും 300 വർഗ്ഗത്തിൽപ്പെട്ട കോറൽ റീഫ് ഫിഷും ദേശീയോദ്യാനത്തിനുചുറ്റുമുള്ള ട്രിൻകോമാലീ പ്രദേശത്തുള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു. കറുത്ത ചിറകൻ സ്രാവും, ജുവനൈൽ ഷാർക്കും ഈ പ്രദേശത്ത് കാണപ്പെടുന്നു. ഹാക്സ്ബിൽ കടലാമ, പച്ചക്കടലാമ, ഒലീവ് റിഡ്‌ലി കടലാമ, കടലാമ എന്നിവയെയും ഈ പ്രദേശത്ത് കാണപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. "Pigeon Island National Park". iwmi.org. International Water Management Institute. Retrieved 2009-06-22.
  2. (in Sinhalese) Senarathna, P.M. (2009). Sri Lankawe Jathika Vanodhyana (2nd ed.). Sarasavi Publishers. pp. 220–221. ISBN 955-573-346-5.
  3. Kariyawasam, Dayananda (3 March 2005). "Major plan under way to restore Lanka's natural ecosystems". Daily News. Retrieved 2009-06-22.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-11-02. Retrieved 2018-02-11. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-04-10. Retrieved 2018-02-11. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  6. The Green Movement of Sri Lanka Inc, Pigeon Island Marine National Park signage, Nilaveli Beach

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]