പിങ്ക് പെപ്പർകോൺ
പെറുവിയൻ പെപ്പർട്രീ എന്നറിയപ്പെടുന്ന ഷിനസ് മോള്ളെ കുറ്റിച്ചെടിയിൽ നിന്ന് ലഭിക്കുന്ന ഉണങ്ങിയ ബെറിയാണ് പിങ്ക് പെപ്പർകോൺ.' ഇത് പൈപ്പർ (Piper) എന്ന ജനുസ്സിൽ നിന്നുള്ള ഒരു സസ്യത്തിന്റെ ഉണങ്ങിയ ഫലം ആണെങ്കിലും പെപ്പർകോണുകളുമായി സാമ്യമുള്ളതിനാൽ അവയെ പിങ്ക് പെപ്പർകോണുകൾ എന്നു വിളിക്കുന്നു. അതിനുപുറമേ കുരുമുളകിന്റെ സുഗന്ധവും ഇതിന് കാണപ്പെടുന്നു. കശുവണ്ടി കുടുംബത്തിലെ അംഗങ്ങൾ എന്ന നിലയിൽ ഇത് ട്രീ നട്ട് അലർജി മൂലമുള്ള അനാഫൈലാക്സിസ് ഉൾപ്പെടെയുള്ള അലർജി പ്രവർത്തനങ്ങൾക്ക് കാരണമാകാം.
ഇതുമായി ബന്ധപ്പെട്ട സ്പീഷീസായ ഷിനസ് ടെറിബിൻതിഫോളിയയുടെ (Schinus terebinthifolia) (ബ്രസീലിയൻ കുരുമുളക്) ഉണങ്ങിയ ബെറികളെ പിങ്ക് പെപ്പർകോൺ (baies roses de Bourbon) എന്നു വിളിക്കുന്നു. ഈ കുറ്റിച്ചെടിയുടെ ഉണങ്ങിയ ബെറികളെ പാചകത്തിൽ സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നു. 1598-ൽ ബ്രസീലിയൻ കുരുമുളക് ഫ്ലോറിഡയിലേക്ക് കൊണ്ടുവന്നത് ഒരു അലങ്കാര സസ്യമായിട്ടായിരുന്നു. ഒടുവിൽ അത് "ഫ്ലോറിഡ ഹോളി" എന്ന് അറിയപ്പെടാൻ തുടങ്ങി.
1982-ൽ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ഫ്രാൻസിൽ നിന്നും ബ്രസീലിലെ കുരുമുളക് ഉല്പന്നങ്ങൾ അമേരിക്കയിലേയ്ക്ക് ഇറക്കുമതി നിരോധിച്ചു. ബെറികൾ ഭക്ഷിക്കുന്നവർക്ക് വീർത്ത കണ്ണുകൾ, ദഹനക്കേട് തുടങ്ങി നഞ്ചിന് (poison ivy) സമാനമായ അലർജി അസുഖ ലക്ഷണങ്ങൾ ഉണ്ടാക്കുമെന്ന് വാദിക്കുന്നു. നിർദ്ദേശിക്കപ്പെട്ട സാഹചര്യങ്ങളിൽ വളരുന്ന ബെറികൾ ഭക്ഷിക്കാൻ സുരക്ഷിതമാണെന്ന് ഫ്രാൻസ് ഗവൺമെന്റ് അഭിപ്രായപ്പെട്ടു.[1]അമേരിക്ക പിന്നീട് നിരോധനം പിൻവലിച്ചു. പെറുവിയൻ കുരുമുളകിന്റെ ഫലവും ഇലകളും വിഷം നിറഞ്ഞതാണ്. പ്രത്യേകിച്ച് കോഴി, പന്നികൾ, പശുക്കിടാങ്ങൾ എന്നിവയെ ബാധിക്കുന്നു.[2]പഴം കഴിച്ചതിനുശേഷം കൊച്ചുകുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതായി രേഖകൾ നിലവിലുണ്ട്.[2] നിലവിൽ പിങ്ക് പെപ്പർകോണിന്റെ രണ്ടു ഇനങ്ങളും "പൊതുവെ സുരക്ഷിതമെന്ന് അംഗീകരിച്ചത് (GRAS) ആയി FDAയും അംഗീകരിക്കുന്നു.[3]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Burros, Marian (1982). "F.D.A. and French disagree on pink peppercorn's effects". The New York Times (31 March). Retrieved 13 September 2012.
- ↑ 2.0 2.1 Blood, Kate (2001), Environmental weeds: a field guide for SE Australia, Mount Waverley, Victoria, Australia: CH Jerram, pp. 36–37, ISBN 0-9579086-0-1
- ↑ Singh, Ram J.; Lebeda, Ales; Tucker, Arthur O. (2011). "2. Medicinal Plants—Nature's Pharmacy". In Singh, Ram J. (ed.). Genetic Resources, Chromosome Engineering, and Crop Improvement: Medicinal Plants. Vol. 6. CRC Press (published 15 September 2011). p. 17. ISBN 978-1420073843.