Jump to content

പിഗ്മാലിയൻ പ്രഭാവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരാളുടെ പ്രേരണയാലോ പ്രോത്സാഹനത്താലോ ഒരു വ്യക്തി അദ്ദേഹത്തിൻ്റെ കഴിവുകൾ ഉപയോഗിച്ച് തന്നെ ഉപദേശിച്ച ആളുടെ ആഗ്രഹത്തിനനുസരിച്ച് വളരുന്നതിനെയാണ് പിഗ്മാലിയൻ പ്രഭാവം അഥവാ റോസെന്താൽ ഇഫക്റ്റ് എന്ന് പറയുന്നത്. [1] 'പിഗ്മാലിയോൺ' എന്ന ഗ്രീക്ക് പുരാണത്തിലെ മുഖ്യകഥാപാത്രത്തിൻറെ പേരിൽ നിന്നാണ് ഈ പദം രൂപപ്പെട്ടത്. കൊത്തിയെടുത്ത പ്രതിമയെ പ്രണയിച്ച ഗ്രീക്ക് പുരാണത്തിലെ ശില്പിയാണ് പിഗ്മാലിയൻ. [2] സ്റ്റീരിയോടൈപ്പ് ഭീഷണി എന്ന ആശയം പിഗ്മാലിയൻ പ്രഭാവത്തിന്റെ വിപരീതമായി കണക്കാക്കാം.

ഉദാഹരണം

[തിരുത്തുക]

ഈ ഒരു സിദ്ധാന്തത്തിന് ഉത്തമ ഉദാഹരണമാണ് ഗുരു ശിഷ്യ ബന്ധം. ഒരു അധ്യാപകൻ, താൻ പഠിപ്പിക്കുന്ന വിദ്യാർത്ഥികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ അതിനൊത്ത് ഉയരാൻ പ്രേരിപ്പിക്കുകയും അതിനനുസരിച്ച് വിദ്യാർത്ഥികൾ അവരുടെ നില മെച്ചപ്പെടുത്തി ഉന്നതിയിൽ എത്തുകയും ചെയ്യും. [3]

ഇതും കാണുക

[തിരുത്തുക]

പുറം വായനക്ക്‌

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പിഗ്മാലിയൻ_പ്രഭാവം&oldid=3176871" എന്ന താളിൽനിന്ന് ശേഖരിച്ചത്