പിംഗളി വെങ്കയ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പിംഗലി വെങ്കയ്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പിംഗളി വെങ്കയ്യ
Pingali venkayya.jpg
പിംഗളി വെങ്കയ്യ
ജനനം(1876-08-02)2 ഓഗസ്റ്റ് 1876
മച്ചിലീപട്ടണം, കൃഷ്ണ ജില്ല
ആന്ധ്ര പ്രദേശ്
മരണം4 ജൂലൈ 1963(1963-07-04) (പ്രായം 86)
ദേശീയതIndian
തൊഴിൽജിയോളജിസ്റ്റ്, ഡിസൈനർ, സ്വാതന്ത്ര്യസമരപ്പോരാളി
പ്രശസ്തിഇന്ത്യയുടെ ദേശീയപതാക രൂപകൽപ്പന ചെയ്തയാൾ

ഇന്ത്യയുടെ ദേശീയപതാക രൂപകലപന ചെയ്ത വ്യക്തിയാണ് പിംഗളി വെങ്കയ്യ (ജീവിതകാലം: ഓഗസ്റ്റ് 2, 1876 മുതൽ ജൂലൈ 4, 1963 വരെ). ഇപ്പോഴത്തെ ആന്ധ്രാപ്രദേശിലെ ഭട്ട്‌ലപെനുമരു എന്ന സ്ഥല‍ത്ത് ജനിച്ചു. ഹനുമന്തറായുഡു അച്ഛനും വെങ്കടരത്നമ്മ അമ്മയും ആണ്. സ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ലണ്ടനിൽ പോയി സീനിയർ കേംബ്രിഡ്ജ് പൂർത്തിയാക്കി. ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം റയിൽവേ ഗാർഡ് ആയി സേവനം അനുഷ്ടിച്ചു. പിന്നീട് ബെല്ലാരിയിൽ പ്ലഗ് ഓഫീസർ ആയി സർക്കാർ സർവീസിൽ പ്രവേശിച്ചു.

1916 ൽ അദ്ദേഹം ഇന്ത്യൻ ദേശീയ പതാക എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച് മുപ്പതു രൂപകല്പനകൾ ഉൾക്കൊള്ളുന്ന ഒരു പുസ്തകം പ്രസിദ്ധികരിച്ചിരുന്നു. 1918 നും 1921 നും ഇടയിലെ എല്ലാ കോൺഗ്രസ് സെഷനുകളിലും, അദ്ദേഹം ഭാരതത്തിന് ഒരു സ്വന്തം പതാകയുണ്ടായിരിക്കണമെന്ന ആശയം മുടക്കമില്ലാതെ അവതരിപ്പിച്ചിരുന്നു. 1921 ൽ വിജയവാഡയിൽ നടന്ന കോൺഗ്രസ് മീറ്റിംഗിൽവച്ച് പിംഗളി വെങ്കയ്യയുടെ ദേശീയ പതാകയുടെ മാതൃക ഗാന്ധിജി അംഗീകരിച്ചു.[1]

അവലംബം[തിരുത്തുക]

  1. "Who is Pingali Venkayya? Remembering the architect of India's national flag".
"https://ml.wikipedia.org/w/index.php?title=പിംഗളി_വെങ്കയ്യ&oldid=3085948" എന്ന താളിൽനിന്ന് ശേഖരിച്ചത്