പാൽമുതുക്ക്
ദൃശ്യരൂപം
| പാൽമുതുക്ക് | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | I. mauritiana |
| Binomial name | |
| Ipomoea mauritiana Jacq. | |
| Synonyms | |
| |
ഐപ്പോമിയ മൗരീഷിയാന എന്ന കരിമുതുക്കും ഐപ്പോമിയ ഡിജിറ്റാറ്റ എന്ന വെള്ള പാൽമുതുക്കും ഉണ്ട്. വെള്ള പാൽമുതുക്കാണ് ഔഷധമായി ഉപയോഗിക്കുന്നത്.[1] പിരിഞ്ഞു പടർന്നു വളരുന്ന ചെടിയാണ്. ജൂൺ- ജൂലൈ മാസങ്ങളിലാണ് ഇത് പൂക്കുന്നത്.

രാസഘടകങ്ങൾ
[തിരുത്തുക]കിഴങ്ങിൽ രെസീൻ, അന്നജം, പ്രോട്ടീൻ, പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നു.
രസാദി ഗുണങ്ങൾ
[തിരുത്തുക]രസം :മധുരം
ഗുണം :ഗുരു, സ്നിഗ്ധം
വീര്യം :ശീതം
വിപാകം :മധുരം [2]
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]വേര്[2]
ഔഷധ ഉപയോഗം
[തിരുത്തുക]ചെടിയുടെ കിഴങ്ങാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്.
ഓജസ്സും മുലപ്പാലും വർദ്ധിപ്പിക്കും. വാതഹരമാണ്.ശരീരം തടിപ്പിക്കും.[1]
വിദ്യാരാദി കഷായം, വിദ്യാരാദി ചൂർണ്ണം, മദനകാമേശ്വരി ലേഹ്യം, ദശമൂലാരിഷ്ടം, സാരസ്വതാരിഷ്ടം, ധ്വന്വന്തരം തൈലം, ധാത്ര്യാദിഘൃതം, അശ്വഗന്ധാദി ഘൃതം, ദശസ്വരസഘൃതം എന്നിവയിൽ പാൽമുതുക്കു് ചേർക്കുന്നുണ്ട്.[1]
അവലംബം
[തിരുത്തുക]ചിത്രങ്ങൾ
[തിരുത്തുക]- തൃശ്ശൂരിൽ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]