Jump to content

പാൽച്ചുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പാൽചുരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ വഴി വയനാട്ടിലേക്കുള്ള ഒരു ചുരമാണ് പാൽച്ചുരം. ഈ ചുരം മലയോരഹൈവേയിൽ കൊട്ടിയൂരിനും മാനന്തവാടിക്കുമിടയിലായി സ്ഥിതി ചെയ്യുന്നു. ചെങ്കുത്തായതും ഇടുങ്ങിയതുമായ പാതയായതിനാൽ ദുർഘടമായ ചുരമാണിത്. ഈ ചുരം റോഡ് ബോയ്സ് ടൗൺ എന്ന സ്ഥലത്ത് തലശ്ശേരി ബാവലി പ്രധാനപാതയുമായി കൂടിച്ചേരുന്നു. മണത്തണ, കേളകം, അടക്കാത്തോട്, കൊട്ടിയൂർ, അമ്പായത്തോട് എന്നിവിടങ്ങളിൽ നിന്ന് വയനാടിലേക്കുള്ള എളുപ്പമാർഗ്ഗമാണിത്.

"https://ml.wikipedia.org/w/index.php?title=പാൽച്ചുരം&oldid=3104506" എന്ന താളിൽനിന്ന് ശേഖരിച്ചത്