പാർവൈ ഒൺറേ പോതുമേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഊത്തുക്കാട് വെങ്കടസുബ്ബയ്യർ രചിച്ച് സുരുട്ടി രാഗത്തിൽ പാടിപ്പോരുന്ന ഒരു കൃതിയാണ് പാർവൈ ഒൺറേ പോതുമേ

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ മലയാളത്തിൽ അർത്ഥം വരികൾ തമിഴിൽ
പല്ലവി പാർവൈ ഒൺറേ പോതുമേ
കള്ള പാർവൈ ഒൺറേ പോതുമേ
ശംഖ പദ്മനിധി ഇരണ്ടും വലിയ തന്താൽ എന്ന
ഒരൊറ്റ കള്ളനോട്ടം മതി എനിക്ക്
വിലയേറിയ ശംഖും താമരയും ലഭിക്കുന്നതിലും
എത്രയോ വിലമതിക്കുന്നതാണ് ആ കള്ളനോട്ടം
பார்வை ஒன்றே போதுமே
கள்ள பார்வை ஒன்றே போதுமே
சங்க பதுமநிதி இரண்டும் வலியதந்தால் என்ன
അനുപല്ലവി കാർമുകിൽ പോൽവണ്ണൻ കതിർ എന്ന മദി എന്ന
കരുവിഴി കടലിനൈ ശട്രേ തിരന്ത്
കരുണൈ മഴൈ പൊഴിന്തേൻ
അകം കുളിരും കള്ള
സൂര്യനാണോ ചന്ദ്രനാണോ എന്നു
തോന്നത്തക്ക തിളക്കമുള്ള ശ്യാമവർണ്ണന്റെ
കണ്ണുകൾകൊണ്ടുള്ള കരുണമഴ പൊഴിയുന്ന
അകംകുളിരുന്ന ഒറ്റക്കള്ളനോട്ടമേ എനിക്കു വേണ്ടൂ
கார்முகில் போல் வண்ணன் கதிர் என்ன மதி என்ன
கருவிழி கடலினை சற்றே திறந்து
கருணை மழை பொழிந்தேன்
அகம் குளிரும் கள்ள
ചരണം അന്നൈ യശോദ അരുകിനിലേ ചെന്രിവൻ
വെണ്ണൈ തിരുടി വന്ത് വിന്തെ സൊല്ല പോനാൻ
അണ്ണൈയിൽ പിന്നേ ചെന്ര് അണൈന്തുകൊണ്ട് നിന്ര്
സൊല്ലാതേ എന്രു കണ്ണാൽ ചൊല്ലിടും
ഏതുകഥയാണ് ഞാൻ പറയേണ്ടത്? അമ്മയുടെ
അരികിൽത്തന്നെ നിന്നുകൊണ്ട് വെണ്ണകട്ടുകൊണ്ടുവന്ന
കഥയോ അതോ ജ്യേഷ്ഠന്റെ പിന്നാലെ ചെന്ന്
പറഞ്ഞുകൊടുക്കല്ലേ എന്ന് കണ്ണുകാണിച്ചതോ
அன்னை யேசொதை அருகினிலே சென்றிவன்
வெண்ணை திருடி வந்து விந்தை சொல்ல போனான்
அன்னையின் பின்னே சென்று அணைந்து கொண்டு நின்று
சொல்லாதே என்று கண்ணால் சொல்லிடும்

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാർവൈ_ഒൺറേ_പോതുമേ&oldid=3533770" എന്ന താളിൽനിന്ന് ശേഖരിച്ചത്