പാസ്കലിൻ എഡ്വേർഡ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാസ്കലിൻ എഡ്വേർഡ്സ്
ജനനം
ലോം, ടോഗോ
തൊഴിൽനടി

ഘാനയിൻ നടിയാണ് പാസ്കലിൻ എഡ്വേർഡ്സ് (ജനനം 1970). ഘാനയിലെ ചലച്ചിത്രരംഗത്ത് രണ്ട് പതിറ്റാണ്ടിലേറെയായി നൂറിലധികം സിനിമകളിൽ അഭിനയിച്ച എഡ്വേർഡ്സ് 2002-ലെ ഘാനയിലെ മികച്ച അഭിനേത്രിയായിരുന്നു. [1]നിരവധി നോളിവുഡ് ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. നിലവിൽ, അവർ ഒരു അഭിനേത്രിയായിരിക്കുന്നതു കൂടാതെ തന്റെ ചലച്ചിത്ര അഭിനയ പരിശീലന സ്കൂൾ, ഫിലിം ടെക്നിക്സ്, ഘാനയിലെ മികച്ച ഫിറ്റ്നസ് ജിമ്മുകളിലൊന്നായ ജിയോഡാൻ ഹെൽത്ത് ആൻഡ് ഫിറ്റ്നസ് സെന്റർ എന്നിവയുടെയും മേൽനോട്ടം വഹിക്കുന്നു.[2]

ആദ്യകാലജീവിതം[തിരുത്തുക]

1970-ൽ ടോഗോയിലെ ലോമെയിൽ ജനിച്ച പാസ്കലിൻ എഡ്വേർഡ്സ് 1986-ൽ ഘാനയിലെത്തുകയും ഘാനാട്ട സീനിയർ ഹൈസ്കൂളിൽ വിദ്യാഭ്യാസത്തിനായി ചേരുകയും ചെയ്തു.[1]1990 കളുടെ തുടക്കത്തിൽ ഘാനയിലെ മികച്ച അഭിനയ ഗ്രൂപ്പുകളിലൊന്നായ ടാലന്റ് നാടക ഗ്രൂപ്പിലെ അംഗമെന്ന നിലയിൽ അവർ തന്റെ സ്റ്റേജ് കഴിവുകളെ വളർത്തി. അഭിനയം സ്വാഭാവികമായും അവരിലേക്ക് വന്നതോടെ, ദി ലെപേർഡ്സ് ചോയ്സ് (1992) എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവർ അവതരിപ്പിച്ചു. ഡയബോളോ (1993) എന്ന ചിത്രത്തിലൂടെയാണ് അവരുടെ ആദ്യ ചലച്ചിത്രജീവിതം ആരംഭിച്ചത്.

1995-ൽ ഘാനയിൽ അടിമത്തം നിർത്തലാക്കിയതിന്റെ സ്മരണയ്ക്കായി വിമോചന ദിനാഘോഷങ്ങൾ അവതരിപ്പിച്ചപ്പോൾ അവർ സ്റ്റേജ് അഭിനയത്തിലേക്ക് തിരിച്ചുപോയി. ആഘോഷവേളയിൽ അരങ്ങേറിയ ഒരു നാടകത്തിൽ ഘാനയുടെ ആദ്യ പ്രസിഡന്റ് ഡോ. ക്വാമെ എൻക്രുമയുടെ ഭാര്യ ഫാത്തിയ എൻക്രുമയുടെ വേഷം ചെയ്തു. കൂടാതെ അബോളിഷൻ (1995) എന്ന നാടകത്തിൽ അടിമക്കച്ചവടം നിർത്തലാക്കുന്നതിൽ സജീവമായിരുന്ന മുൻ അടിമക്കച്ചവടക്കാരന്റെ ഭാര്യയുടെ വേഷം ചെയ്തു.[3]

അഭിനയിക്കാനുള്ള ഉത്സാഹവും അഭിനിവേശവുമുള്ള യുവ അഭിനേതാക്കൾ, നടിമാർ എന്നിവരുമായി സമ്പന്നമായ അനുഭവം പങ്കുവെക്കുന്നതിനായി എഡ്വേർഡ്സ് 2007-ൽ ഫിലിം ടെക്നിക്സ് എന്ന ഫിലിം ആക്ടിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു.[4]

എ സ്റ്റാബ് ഇൻ ദ ഡാർക്ക്, ഫോർബിഡൻ ഫ്രൂട്ട് (2000), ദി മാസ്ക്, ഹൗസ് അറസ്റ്റ്, മൈ ഫാദേഴ്സ് വൈഫ് (1998), മെസ്സേജെസ്, ഡെഡ്ലൈൻ ഫോർ അസന്റെ, വിതൗട്ട് ഹെർ കൺസെന്റ്, ജ്യുവൽസ് എന്നിവ അവർ അഭിനയിച്ച ജനപ്രിയ സിനിമകളിൽ ചിലതാണ്.[5]

അവലംബം[തിരുത്തുക]

  1. 1.0 1.1 Jayne Buckman-Owoo, Pascaline: Missing in Action, Graphic Showbiz, 8-14 July 2010.
  2. "Pascaline Edwards' Autobiography". Pascaline Edwards (in അമേരിക്കൻ ഇംഗ്ലീഷ്). 2018-05-16. Archived from the original on 2022-10-30. Retrieved 2018-10-11.
  3. "Pascaline Edwards' Autobiography". Pascaline Edwards (in അമേരിക്കൻ ഇംഗ്ലീഷ്). 2018-05-16. Archived from the original on 2022-10-30. Retrieved 2018-10-11.
  4. "Pascaline Edwards' Autobiography". Pascaline Edwards (in അമേരിക്കൻ ഇംഗ്ലീഷ്). 2018-05-16. Archived from the original on 2022-10-30. Retrieved 2018-10-11.
  5. "Pascaline Edwards speaks on nudity in Ghanaian movies". Archived from the original on 2015-02-16. Retrieved 27 August 2013.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാസ്കലിൻ_എഡ്വേർഡ്സ്&oldid=3984735" എന്ന താളിൽനിന്ന് ശേഖരിച്ചത്