Jump to content

പാവങ്ങൾ (ലേ മിസേറാബ്ല്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലെ മിസേറാബ്ലെ (പാവങ്ങൾ)
പ്രമാണം:J
കർത്താവ്വിക്ടർ യൂഗോ
ചിത്രരചയിതാവ്Emile Bayard
രാജ്യംഫ്രാൻസ്
ഭാഷഫ്രഞ്ച്
സാഹിത്യവിഭാഗംഇതിഹാസം, ചരിത്രകാല്പനികത
പ്രസാധകർഎ. ലാക്വാ,, വെർനെകോവൻ & ചീ.
പ്രസിദ്ധീകരിച്ച തിയതി
1862

വിക്ടർ ഹ്യൂഗോരചിച്ച ഒരു ഫ്രഞ്ച് ചരിത്രകഥാഖ്യാനമാണ് പാവങ്ങൾ ‌(ഇംഗ്ലീഷ്: Les Misérables ) (French pronunciation: ​[le mizeʁabl(ə)]). 1862 ൽ പ്രസിദ്ധീകരിച്ച ഈ നോവൽ 19 നൂറ്റാണ്ടിലെ ഏറ്റവും മഹത്തരമായ കൃതികളിലൊന്നായി കരുതപ്പെടുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ ഇത് ഫ്രഞ്ച് പേരായ ലേ മിസേറാബ്ൾസ് എന്നു തന്നെ അറിയപ്പെടുന്നു, എങ്കിലും ദ റെച്ച്ഡ്, ദ മിസറബിൾ വൺസ്, ദ പുവർ വൺസ്, ദ റെച്ച്ഡ് പുവർ, ദ വിക്റ്റിംസ് ആൻഡ് ദ ഡിസ്പൊസെസ്സ്ഡ് എന്നും മലയാളത്തിൽ 'പാവങ്ങൾ' എന്ന പേരിലും അറിയപ്പെടുന്നു.[1] 1815ൽ ആരംഭിച്ച്, 1832 ലെ ജൂൺ വിപ്ലവത്തിൽ അവസാനിക്കുന്ന നോവൽ ഴാങ്ങ് വാൽ ഴാങ്ങ് എന്ന കുറ്റവാളിയുടെ ജീവിതസമരത്തെയും മാനസാന്തരത്തേയും വിവരിക്കുന്നു.19 വർഷമാണ് അയാൾ തടവിൽ കഴിഞ്ഞത്. [2]

റഫറൻസുകൾ

[തിരുത്തുക]
  1. Novelist Susanne Alleyn has argued that "the phrase “les misérables”, which has a whole range of subtly shaded meanings in French, is much better translated into English as “the dispossessed” or even as “the outsiders” — which can describe every major character in the novel in one way or another — than simply as “the miserable ones” / “the wretched ones.”
  2. "BBC News – Bon anniversaire! 25 facts about Les Mis". BBC Online. 1 October 2010. Retrieved 1 October 2010.
"https://ml.wikipedia.org/w/index.php?title=പാവങ്ങൾ_(ലേ_മിസേറാബ്ല്)&oldid=3900163" എന്ന താളിൽനിന്ന് ശേഖരിച്ചത്