പാളയം ഒ.ടി.സി. ഹനുമാൻ സ്വാമിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളസംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ, നിയമസഭാ മന്ദിരത്തിന്റെ വടക്കുവശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് പാളയം ഒ.ടി.സി. ഹനുമാൻ സ്വാമിക്ഷേത്രം. ഹനുമാൻ പ്രധാനപ്രതിഷ്ഠയായി വരുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. കൂടാതെ, തുല്യപ്രാധാന്യത്തോടെ ശിവനും ഉപദേവതകളായി ഗണപതിയും നാഗദൈവങ്ങളും ഇവിടെയുണ്ട്. ആദ്യകാലത്ത് തിരുവിതാംകൂർ സൈന്യത്തിലെ നായർ റെജിമെന്റിന്റെ കീഴിലായിരുന്ന ഈ ക്ഷേത്രം ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്.