Jump to content

പാലോട് ദിവാകരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

‌‌

പാലോട് ദിവാകരൻ
പ്രമാണം:Palode Divakaran.jpg
പാലോട് ദിവാകരൻ
തൂലികാ നാമംപാലോട് ദിവാകരൻ
തൊഴിൽഎഴുത്ത്,അഭിനയം
ദേശീയത ഇന്ത്യ
Genreകഥ, ലേഖനം, നോവൽ, വൈജ്ഞാനിക സാഹിത്യം
വിഷയംസോഷ്യോളജി
പങ്കാളിശ്രീകല എസ് ആർ
കുട്ടികൾനിമ്മി

പാലോട് ദിവാകരൻ

[തിരുത്തുക]

കേരളത്തിലെ ഒരു എഴുത്തുകാരൻ. പെരിങ്ങമ്മലയാണ് ഇദ്ദേഹത്തിന്റെ ജനനം.ചക്രവാളം,കൽപ്രതിമ ,സമയം,ഡൊണേഷൻ,ഹാരാർപ്പണം, ഇരുളിൽ നിന്ന് എന്നീ ലഘു നാടകങ്ങളും പൂജാരിയുടെ സ്വപ്നം ,താളം തെറ്റിയ മനസ്,മാരാരെ ചെണ്ട,യാത്രാമൊഴി,ദയാവധം,വാത്സല്യക്കൊടി,പഴുത്ത പ്ലാവില എന്നീ കവിതകളും എഴുതിയിട്ടുണ്ട്.യുഗങ്ങൾ,ജരിത,കൽവിളക്കുകൾ,നിഴൽരേഖ,സഹചാരികളുടെ സഞ്ചാരപഥങ്ങളിലൂടെ,സഹകരണദർപ്പണം (അറിയാനും പറയാനും)തനിയെ,ഇ എം എസ് മുതൽ വി എസ് വരെ,മലയാള നാടകം അരങ്ങും അണിയറയും,ഗ്രാമത്തിനൊരു കാണിക്ക,സഹരണപ്രസ്ഥാനം ഒരു നേർരേഖ,സഹകരണരംഗത്തെ വേറിട്ട കാഴ്ചകൾ,കേരളനിയമസഭയിലെ വനിതാ സാമാജികർ,അനാമിക മകം നക്ഷത്രം,അക്ഷരങ്ങളെ അഗ്നിയാക്കിയവർ എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രധാന പദവികൾ

[തിരുത്തുക]

സഹകരണ മേഖലയിൽ 37 വർഷത്തെ ഔദ്യോഗിക ജീവിതം. തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിലെ ഡെപ്യൂട്ടി ജനറൽ മാനേജർ പദവിയിൽ റിട്ടയർമെന്റ്.പ്രൊഫഷണൽ നാടകങ്ങളിലും അഭിനയിച്ചു. രക്തസാക്ഷി, മാതൃകകുടുംബം ,രാജവെമ്പാല ,പുഴയൊഴുകും വഴി, സ്വപ്നംക്കൊണ്ട് തുലാഭാരം ,തന്മാത്ര, രാവണൻ ,നല്ലവൻ, എന്ന് ചിത്രങ്ങളിൽ മുഖം കാണിച്ചു പകിട പകിട, പമ്പരം, കാവ്യാഞ്ജലി , പവിത്രബന്ധം ,കല്ലാണി, സാഗരം, മാലയോഗം, അരനാഴികനേരം,ചന്ദ്രോദയം,കാണാക്കിനാവ്,കഥയിലെ രാജകുമാരി,തുടങ്ങിയസീരിലുകളിലും മരം പെയ്യുമ്പോൾ,ചെമ്പകപ്പൂക്കൾ,ടോയിലറ്റ്,കമ്മൽ എന്നീ ടെലിഫിലിമുകളിലായി 89 വേഷങ്ങൾ ചെയ്തു.

പുരസ്കാരങ്ങൾ

[തിരുത്തുക]
ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ നടത്തിയ സംസ്ഥാനതല ചെറുകഥാമത്സരത്തിൽ അവാർഡിനർഹനായി.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പാലോട്_ദിവാകരൻ&oldid=2649464" എന്ന താളിൽനിന്ന് ശേഖരിച്ചത്