പാലിൻ കമ്മീഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പലസ്തീൻ വിഷയത്തിൽ നടന്ന ആദ്യത്തെ ബ്രിട്ടീഷ് അന്വേഷണ സമിതിയാണ് പാലിൻ കമ്മീഷൻ അല്ലെങ്കിൽ പാലിൻ കമ്മീഷൻ ഓഫ് എൻക്വയറി അല്ലെങ്കിൽ പാലിൻ കോർട്ട് ഓഫ് എൻക്വയറി[1].


1920 ഏപ്രിൽ ആദ്യത്തിൽ നടന്ന ജറുസലേം കലാപത്തിന്റെ കാരണങ്ങൾ പരിശോധിക്കാനായി ബ്രിട്ടീഷ് അധികാരികൾ 1920 മെയ് മാസത്തിൽ ഈ പ്രദേശത്തേക്ക് സമിതിയെ അയച്ചു. വിവിധ പാർട്ടികളും ഭരണസംവിധാനവും തമ്മിൽ വർദ്ധിച്ചുവരുന്ന അസ്വാരസ്യങ്ങളെക്കുറിച്ച് സമിതി പഠനം നടത്തി.

സമിതി[തിരുത്തുക]

മേജർ ജെനറൽ സർ ഫിലിപ് പാലിൻ അധ്യക്ഷനായിരുന്ന സമിതിയിൽ ബ്രിഗേഡിയർ ജെനറൽ ഇ.എച്ച്. വൈൽഡ്ബ്ലഡ്, ലെഫ്റ്റനന്റ് കേണൽ സി. വാഗൻ എഡ്വേർഡ്സ് എന്നിവർ അംഗങ്ങളായിരുന്നു.

50 ദിവസങ്ങളെടുത്തുകൊണ്ട് വിവിധ ഭാഷക്കാരായ 152 സാക്ഷികളെ സമിതി വിസ്തരിച്ചു.

1920 ജൂലൈ 1-ന് പൂർത്തിയായ സമിതി റിപ്പോർട്ട് ആഗസ്റ്റ് മാസത്തിൽ സമർപ്പിക്കപ്പെട്ടെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല.

അവലംബം[തിരുത്തുക]

  1. Huneidi, 2001, p.35
"https://ml.wikipedia.org/w/index.php?title=പാലിൻ_കമ്മീഷൻ&oldid=3935388" എന്ന താളിൽനിന്ന് ശേഖരിച്ചത്