പാലിയം ശാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാലിയം ശാസനം

വിഴിഞ്ഞം ആസ്ഥാനമാക്കിയ ആയ് രാജാവ് വിക്രമാദിത്യവരഗുണൻ തന്റെ 15-ാം ഭരണവർഷത്തിൽ തിരുമൂലവാസം (ശ്രീ മൂലവാസം) എന്ന ബൗദ്ധ സ്ഥാപനത്തിന് കുറേ സ്ഥലം ദാനം നൽകിയതായുള്ള പുരാതന താമ്ര ശാസനമാണ് പാലിയം താമ്ര ശാസനം. ശ്രീമൂലവാസം ചെപ്പേടുകൾ എന്നും അറിയപ്പെടുന്നു.[1] കൊച്ചി നാടുവാഴിയായിരുന്ന പാലിയത്തച്ഛന്റെ കൊട്ടാരത്തിൽനിന്നും ടി.എ. ഗോപിനാഥറാവുവാണ് ഇത് കണ്ടെടുത്തത്. തമിഴ് വട്ടെഴുത്തുലിപിയിലും നാഗരി സംസ്കൃത ഭാഷയിലുമാണ് ഈ ശാസനം. [2] വൃഷ്ണികുലജാതനും ബുദ്ധഭക്തനുമാണ് വരഗുണനെന്ന് ശാസനത്തിന്റെ തുടക്കത്തിൽ പറയുന്നുണ്ട്. കൊല്ല വർഷം 104 മകരം 7 (AD 929) ആണ് ശാസനകാലമെന്ന് ഇളംകുളം അഭിപ്രായപ്പെടുന്നു. എന്നാൽ കൂടുതൽ അംഗീകാരം. എ.ഡി. 898 എന്ന എം.ജി.എസ്. നാരായണന്റെ അഭിപ്രായത്തിനാണ്. [3]

ദക്ഷിണകേരളത്തിലെ ഒട്ടേറെ ഭൂസ്വത്ത് ശ്രീമൂലവാസത്തിന് സംഭാവന ചെയ്യുന്നു. ഇങ്ങനെ ദാനം ചെയ്ത ഭൂമിയുടെ സംരക്ഷണച്ചുമതല ഏൽപിക്കുന്ന വീരകോത കുലശേഖര സാമ്രാജ്യത്തിൽ കോതരവിപെരുമാളുടെ കാലത്ത് യുവരാജാവായിരുന്ന ഇന്ദുകോതയാണെന്ന് കരുതുന്നു. ബുദ്ധനെയും ധർമ്മത്തെയും സംഘത്തെയും അനുസ്മരിച്ചുകൊണ്ടുള്ള മംഗള ചരണം ശാസനത്തിലുണ്ട്. പരാന്തകചോളന്റെ കേരള ആക്രമണത്തെയും ശാസനം പരാമർശിക്കുന്നു.

ബുദ്ധമതവുമായി ബന്ധപ്പെട്ട് കേരളത്തിൽനിന്നു കണ്ടുകിട്ടിയ പ്രധാന രേഖകളിലൊന്നാണിത്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-19. Retrieved 2020-11-01.
  2. "പാലിയം ശാസനം". ആർക്കിയോളജി വെബ് സൈറ്റ്.
  3. Narayanan, M. G. S. Perumāḷs of Kerala. Thrissur (Kerala): CosmoBooks, 2013. 97.
"https://ml.wikipedia.org/w/index.php?title=പാലിയം_ശാസനം&oldid=4079959" എന്ന താളിൽനിന്ന് ശേഖരിച്ചത്