പാലിയം വിളംബരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലിയം വിളംബരം

ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ബ്രാഹ്മണ്യം നേടുന്നതെന്നും അങ്ങിനെനേടിയവർക്ക് പൗരോഹിത്യത്തിന് അർഹതയുണ്ടെന്നും 1987 ആഗസ്റ്റ് 26-ന് ഉച്ചക്ക് 12 മണിക്ക് ചേന്ദമംഗലം പാലിയത്ത് വിളിച്ചുചേർത്ത ആചാര്യസദസ്സ് പ്രഖ്യാപിക്കുകയുണ്ടായി. സാമൂഹ്യരംഗത്ത് വിപ്ലവക രമായ മാറ്റം കൊണ്ടുവന്ന ഈ പാലിയം വിളംബരത്തിന് പിന്നിൽ നാം കണ്ടത് മാധവജിയുടെ സാമൂഹ്യപ്രവർത്തനക്ഷമതയായിരുന്നു. പിൽക്കാ ലത്ത് എറണാകുളം ജില്ലയിലെ നേരിക്കോട് ശിവക്ഷേത്രത്തിലെ പൂജാരിയായി ദേവസ്വം ബോർഡ് നിയമിച്ച അബ്രാഹ്മണനും, പറവൂർ ശ്രീധരൻ തന്ത്രിയുടെ മകനുമായ കെ.എസ്.രാകേഷിന്റെ നിയമന നടപടികൾ ബഹു.ഹൈകോടതിയും, സുപ്രിംകോടതിയും ശരിവെച്ചത് പാലിയം വിളംബരത്തിന് ലഭിച്ച അംഗീകാരമാണ്.

"https://ml.wikipedia.org/w/index.php?title=പാലിയം_വിളംബരം&oldid=3553168" എന്ന താളിൽനിന്ന് ശേഖരിച്ചത്