പാലാ തങ്കച്ചൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ അറിയപ്പെടുന്ന ഒരു മോട്ടോർ സൈക്കിൾ അഭ്യാസിയാണ് പാലാ തങ്കച്ചൻ(ജ: 1951)[1]1956 മോഡൽ ജാവ ബൈക്കിലാണ് തങ്കച്ചൻ തന്റെ അഭ്യാസപ്രകടനം നടത്തിവരുന്നത്.[2]

ജീവിതരേഖ[തിരുത്തുക]

കോട്ടയം ജില്ലയിലെ പാലായാണ് തങ്കച്ചന്റെ സ്വദേശം.

പ്രകടനശൈലി[തിരുത്തുക]

പ്രത്യേക സുരക്ഷാമുൻകരുതലുകളുമൊന്നുമില്ലാതെ ചെറുപട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും റോഡുകളിലേയ്ക്ക് ബൈക്കിന്റെ ഹാൻഡിലിൽ ഇരുന്നുകൊണ്ടോ നിന്നുകൊണ്ടോ അതിവേഗത്തിൽ പ്രവേശിയ്ക്കുന്നതാണ് പ്രധാന അഭ്യാസം. സൈലൻസർ ഊരിമാറ്റിയതിനാൽ കാതടപ്പിയ്ക്കുന്ന ശബ്ദവും അകമ്പടിയായുണ്ടാകും. 1983-ലെ റിപ്പബ്ലിക്ക് ദിനപരേഡിൽ തങ്കച്ചൻ തന്റെ അഭ്യാസം പ്രകടിപ്പിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. മാതൃഭൂമി വാരാന്തപ്പതിപ്പ്. 20015 മാർച്ച് 15 പേജ്
  2. "അഭ്യാസിയായ ഒരു പാലാക്കാരന്റെ അധികമാരും അറിയാത്ത ജീവിതകഥ". മാതൃഭൂമി. ശേഖരിച്ചത് 16 മാർച്ച് 2015.
"https://ml.wikipedia.org/w/index.php?title=പാലാ_തങ്കച്ചൻ&oldid=2314341" എന്ന താളിൽനിന്ന് ശേഖരിച്ചത്