പാലാ കെ.എം. മാത്യു
പാലാ കെ.എം. മാത്യു | |
---|---|
![]() | |
ജനനം | |
മരണം | ഡിസംബർ 22, 2010 | (പ്രായം 83)
മറ്റ് പേരുകൾ | കൊച്ച് |
അറിയപ്പെടുന്നത് | എം.പി., പത്രപ്രവർത്തകൻ, പൊതുപ്രവർത്തകൻ |
കേരളത്തിലെ കോൺഗ്രസ് നേതാവും ഇടുക്കി മുൻ എം.പിയും, എഴുത്തുകാരനുമായിരുന്നു പാലാ കെ.എം മാത്യു (1927-2010). പൊതുപ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും പ്രശസ്തനാണ് ഇദ്ദേഹം. 1986ലും 1991ലും ഇദ്ദേഹം ഇടുക്കി എം. പി. ആയി ലോക്‌സഭയിലെത്തി. 2010 ഡിസംബർ 22-ന് അന്തരിച്ചു.[1] മീനച്ചിലാറിൻ തീരത്തു നിന്ന് എന്ന പേരിലുള്ള ആത്മകഥ പ്രസിദ്ധീകരിക്കാനിരിക്കെയായിരുന്നു അന്ത്യം.
ജീവിതരേഖ[തിരുത്തുക]
കോട്ടയം ജില്ലയിലെ പാലായിൽ മത്തായി ചാണ്ടി കിഴക്കയിലിന്റെയും, മറിയാമ്മ വട്ടമറ്റം പിരിയമ്മാക്കലിന്റെയും, മകനായി 1927 ജനുവരി 11 ന് ജനിച്ചു. 2010 ഡിസംബർ 22 ന് വാർദ്ധക്യസഹജമായ അസുഖം മൂലം കോട്ടയത്തുള്ള വസതിയിൽ അന്തരിച്ചു. സംസ്കാരം 23 ന് വൈകീട്ട് 3.30ന് കോട്ടയം ലൂർദ്ദ് പള്ളി സെമിത്തേരിയിൽ നടത്തി.
വിദ്യാഭ്യാസം[തിരുത്തുക]
തൃശിനാപ്പിള്ളി സെന്റ്. ജോസഫ്‌സ് കോളേജിൽ എം.എ, ബി.എൽ എന്നിവയും മദ്രാസിലെയും എറണാകുളത്തെയും ലോ കോളേജുകളിൽ നിയമപഠനവും പൂർത്തിയാക്കി.
അധികാര സ്ഥാനങ്ങൾ[തിരുത്തുക]
- 1989, 1996 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ഇടുക്കി എം.പി
- എ.ഐ.സി.സി. അംഗം
- കോൺഗ്രസിന്റെ ബുദ്ധിജീവി വിഭാഗമായ വിചാർ വിഭാഗിന്റെ അഖിലേന്ത്യാ കൺവീനർ
- പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യാ മെമ്പർ
- കോൺഗ്രസ്സ് (ഐ) കൺവീനിയർ
- കേരളാ സ്റ്റേറ്റ് ഖാദി ബോർഡ് വൈസ് ചെയർമാൻ
- അഗ്രോ - മിഷനറി ചെയർമാൻ
- കേരളാ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ
- മലയാള മനോരമ പത്രാധിപ സമിതി അംഗം
- ഖാദി ബോർഡ് വൈസ് ചെയർമാൻ
- വൈദ്യുതി ബോർഡ് അംഗം
- അഗ്രോമിഷനറി കോർപറേഷൻ ചെയർമാൻ
- ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ചെയർമാൻ
- കോട്ടയം ഡിസിസി പ്രസിഡന്റ്
- യൂത്ത് കോൺഗ്രസ് സ്‌ഥാപക കൺവീനർ
- യൂത്ത് കോൺഗ്രസ് ദേശീയ കൗൺസിൽ അംഗം.
- അഖില കേരള ബാലജനസഖ്യത്തിൽ ശങ്കരച്ചേട്ടന്റെ പ്രതിനിധിയുമായിരുന്നു.
- തേവര എസ്. എച്ച്, തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്‌സ് കോളജുകളിൽ യൂണിയൻ ജനറൽ സെക്രട്ടറി.
- എറണാകുളം ഗവ. ലോ കോളജിൽ ചെയർമാൻ
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
1991 | ഇടുക്കി ലോകസഭാമണ്ഡലം | പാലാ കെ.എം. മാത്യു | കോൺഗ്രസ് (ഐ.) യു.ഡി.എഫ്. | പി.ജെ. ജോസഫ് | കേരള കോൺഗ്രസ് (ജെ.), എൽ.ഡി.എഫ്. | ||
1989 | ഇടുക്കി ലോകസഭാമണ്ഡലം | പാലാ കെ.എം. മാത്യു | കോൺഗ്രസ് (ഐ.) യു.ഡി.എഫ്. | എം.സി. ജോസഫൈൻ | സി.പി.എം., എൽ.ഡി.എഫ്. |
കൃതികൾ[തിരുത്തുക]
- ചിന്താശകലങ്ങൾ - ഡി.സി. ബുക്‌സ് (14 മാർച്ച് 2003)
- ഉൾപ്പൊരുൾ - ഡി.സി. ബുക്‌സ് (25 ജൂലൈ 2005)
- ഞങ്ങളുടെ ഒരു കൊച്ചു ജീവിതം - ഡി.സി. ബുക്‌സ് (25 ജനുവരി 2006)
- ചിന്താരത്നങ്ങൾ - ഡി.സി. ബുക്‌സ് (18 ഫെബ്രുവരി 2008)
- വരിക വരിക സഹജരെ... - ഡി.സി. ബുക്‌സ് (20 മെയ് 2009)
- മീനച്ചിലാറിൻ തീരത്തു നിന്ന് - ആത്മകഥ (16-ജനുവരി-2011)
കുടുംബം[തിരുത്തുക]
ഭാര്യ: മേരിയമ്മ, മക്കൾ: ജോഷി മാത്യു, സോമു മാത്യു, പ്രൊഫ.കെ.എം. ജോർജ്, ലിറ്റി മാത്യു, ടോണി മാത്യു, ഡോ. ലാലി മാത്യു, ഡോ. ലിജി മാത്യു. കെ.എം. ചാണ്ടി സഹോദരനാണ്.
പാലാ കെ.എം.മാത്യു സ്മാരക ബാലസാഹിത്യപുരസ്‌കാരം[തിരുത്തുക]
ഇദ്ദേഹത്തിന്റെ പേരിൽ 2011 മുതൽ പാലാ കെ.എം. മാത്യു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ബാലസാഹിത്യപുരസ്‌കാരം നൽകാനാരംഭിച്ചു.[4] 25,000 രൂപയാണ് പുരസ്കാരത്തുക.
അവലംബം[തിരുത്തുക]
- ↑ "പാലാ കെ.എം മാത്യു അന്തരിച്ചു (മാതൃഭൂമി)". മൂലതാളിൽ നിന്നും 2010-12-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-12-22.
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org
- ↑ പാലാ കെ.എം. മാത്യു- ബാലസാഹിത്യ അവാർഡ്: രചനകൾ ക്ഷണിച്ചു, മാതൃഭൂമി ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]