പാലാർ നദി
ദൃശ്യരൂപം
പാലാർ നദി | |
---|---|
മറ്റ് പേര് (കൾ) | |
Physical characteristics | |
പ്രധാന സ്രോതസ്സ് | Nandi Hills in Karnataka, India |
നദീമുഖം | Bay of Bengal |
നീളം | 216 മൈ (348 കി.മീ) |
ദക്ഷിണ ഭാരതത്തിലെ ഒരു പ്രധാന നദിയാണ് പാലാർ (തമിഴ്: பாலாறு நதி) , (കന്നഡ: ಪಾಲಾರ್ ನದಿ) , (തെലുഗ്: పాలార్ నది) .കർണ്ണാടകത്തിലെ കോലാറിലുള്ള നന്ദി ഹിൽസ് ആണ് പാലാർ നദിയുടെ ഉത്ഭവസ്ഥാനം[1]. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന പാലാർ നദിക്ക് 348 കിലോമീറ്റർ നീളമുണ്ട്. ചെന്നൈ നഗരത്തിൽ നിന്നും 100 കിലോമീറ്റർ തെക്കുമാറി വയലൂർ എന്ന സ്ഥലത്ത് വെച്ച് പാലാർ നദി ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു[2]. തിരുവണ്ണാമലൈയിൽ കൂടി ഒഴുകുന്ന ചെയ്യാർ നദിയാണ് പാലാറിന്റെ പ്രധാന പോഷകനദി. വാണിയമ്പാടി, അമ്പൂർ, ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, വെല്ലൂർ എന്നീ പട്ടണങ്ങൾ പാലാർ നദിയുടെ കരകളിലായി സ്ഥിതി ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ Palar river
- ↑ "Dam across the Palar is not feasible: State officials". Archived from the original on 2008-03-29. Retrieved 2016-10-22.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- The Palar research program by French CNRS. This website describe geographic questions about Palar country.