പാലാരിവട്ടം മേൽപ്പാലം അഴിമതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊച്ചിയിൽ പാലാരിവട്ടത്ത് ദേശീയപാതയിൽ ഉള്ള നാലുവരി മേൽപ്പാലത്തിന്റെ നിർമ്മാണത്തിൽ നടന്ന അഴിമതിയാണ് പാലാരിവട്ടം മേൽപ്പാലം അഴിമതി.

കൊച്ചി നഗരത്തിലേക്കുള്ള ഗതാഗത തിരക്ക് കുറയ്ക്കുവാനായി നിർമ്മിച്ചതാണീ മേൽപ്പാലം. ഐക്യ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ ഇരുന്ന കാലത്ത് 2014 സെപ്റ്റംബർ ഒന്നിനാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 2016 ഒക്ടോബർ 12ന് കേരളാ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനാണ് പാലാരിവട്ടം മേൽപ്പാലം ഉദ്ഘാടനം ചെയ്തത്.[1]

ഗതാഗതം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ തന്നെ പാലത്തിൽ കുഴികൾ കാണുകയും ഇതിനെ തുടർന്ന് പാലാരിവട്ടം സ്വദേശിയായ കെ.വി. ഗിരിജൻ മന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. പരാതിയെ തുടർന്ന് അതിനെ പറ്റി അന്വോഷിക്കാനായി കേരളം റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്ന് താത്കാലിക പ്രശ്ന പരിഹാരം എന്നോണം സ്പാനിനു അടിയിലുള്ള ബൈയറിങ്ങിനു താത്കാലിക താങ്ങ് നൽകി. എന്നാൽ തൊട്ടടുത്ത വർഷം തന്നെ 2019 മേയ് 1-ന് രാത്രി മുതൽ പാലം ഒരു മാസത്തേക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചുപൂട്ടി. മേൽപ്പാലനിർമ്മാണത്തിൽ ഗുരുതര പിഴവ് ഉണ്ടായതാണ് രണ്ടര വർഷം കൊണ്ട് പാലത്തിന്റെ ബലക്ഷക്ഷയത്തിനു കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. പാലം തുറന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ പാലത്തിലെ റോഡിലെ ടാറിളകിയിരുന്നു. എക്സ്പാൻഷൻ ജോയിന്റുകളുടെയും പാലത്തെ താങ്ങി നിർത്തുന്ന ബെയറിംഗുകളുടെയും നിർമ്മാണത്തിലുണ്ടായ വീഴ്ചയാണ് ബലക്ഷയത്തിലേക്ക് നയിച്ചത്.

മദ്രാസ് ഐഐടി പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച് പഠനം നടത്തുകയും ബലക്ഷയം ഉണ്ടായതിനു കാരണം പാലം നിർമ്മിക്കാനായി ഉണ്ടാക്കിയ കോൺക്രീറ്റ് മിശ്രിതം ഗുണനിലവാരം ഇല്ലാത്തതായിരുന്നു എന്നും കണ്ടെത്തി. ഇതിനെ തുടർന്ന് സർക്കാർ വിജിലൻസ് അന്വോഷണത്തിനു ഉത്തരവിട്ടു[2].

അവലംബം[തിരുത്തുക]

  1. "ഇനിയുമാവർത്തിക്കണോ 'പാലാരിവട്ടം'?; ചോദ്യങ്ങൾ ഇരുപാർട്ടികളോടും". ശേഖരിച്ചത് 23 സെപ്റ്റംബർ 2020.
  2. "പാലാരിവട്ടം അഴിമതി എന്ത്". ശേഖരിച്ചത് 30-ഓഗസ്റ്റ്-2019. Check date values in: |accessdate= (help)