പാലയൂർ പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാലയൂർ പള്ളി

തൃശ്ശൂർ ജില്ലയിൽ ചാവക്കാടിനടുത്ത് പാലയൂരിൽ സ്ഥിതി ചെയ്യുന്ന അതി പുരാതനമായ ക്രിസ്തീയ ദേവാലയമാണ് പാലയൂർ പള്ളി. ദേശീയ അന്തർദേശീയ തീർത്ഥാടന കേന്ദ്രവും,ഭാരതത്തിലെ ആദ്യ ക്രിസ്തീയ ദേവാലയമാണ് പാലയൂർ പള്ളി. ക്രി.വ 52-ൽ തോമാശ്ലീഹ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു. ആദ്യം അദ്ദേഹം അവിടെ ഒരു കുരിശ് മാത്രം സ്ഥാപിക്കുകയും പിന്നീട് പള്ളി പണികഴിപ്പിക്കുകയും ചെയ്തുവെന്നുമാണ് വിശ്വാസം. സീറോ മലബാർ കത്തോലിക്കാ സഭയുടെ തൃശൂർ അതിരൂപതയിലുൾപ്പെടുന്നതാണ് ഈ പള്ളി.വലിയ നൊയമ്പിൽ ഓശാന ഞായറിന് മുമ്പുള്ള ഞായർ തൃശൂർ അതിരൂപതയുടെ കീഴിലുള്ള പളളികളിൽ നിന്ന് പാലയൂർ പള്ളിയിലേക്ക് മഹാതീർത്ഥാടനം നടത്തുന്നു. ജൂലൈ മൂന്നിന് മാർ തോമാശ്ലീഹായുടെരക്തസാക്ഷി ദിനത്തിന്റ ശ്രാദ്ധ ഊട്ട് നടത്തുന്നു.[1] പാലയൂർ പളളി, ചരിത്ര മ്യൂസിയം, ശ്ലീഹാ സ്ഥാപിച്ച കൽകുരിശ് , ബോട്ട് കുളം, ലോകത്തിലെ ഏറ്റവും വലിയ തോമാശ്ലീഹായുടെ ശിൽപം, ചരിത്ര പ്രസിദ്ധമായ തളിയകുളം, എന്നിവയാണ് ഇവിടെ തീർത്ഥാടകർക്ക് സന്ദർശിക്കാവുന്നത്. ചാവക്കാട് തൃശൂർ റൂട്ടിൽ ആണ് പള്ളി സ്ഥതി ചെയ്യുന്നത് ചാവക്കാട് ബസ് സ്റ്റാഡിൽ നിന്ന് ഒരുകിലോമീറ്ററും ,ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നാലു കിലോ മീറ്ററും ,നെടുമ്പാശ്ശേരി വിമാന താവളത്തിൽ നിന്ന് 90 കിലോമീറ്ററും മാറി സ്ഥ്തി ചെയ്യുന്നു. ഫോൺ 0487 255 6978

അവലംബം[തിരുത്തുക]

  1. തൃശ്ശൂർ അതിരൂപതയുടെ വെബ്‌സൈറ്റിലെ വിവരണം
"https://ml.wikipedia.org/w/index.php?title=പാലയൂർ_പള്ളി&oldid=3272271" എന്ന താളിൽനിന്ന് ശേഖരിച്ചത്