പാലയാട് യശോദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാലയാട് യശോദ
പാലയാട് യശോദ.png
പാലയാട് യശോദ
ജനനം1946
പാലയാട്, കണ്ണൂർ, കേരളം
മരണം2014 ഓഗസ്റ്റ് 26
ദേശീയതഇന്ത്യൻ
തൊഴിൽഗായിക
ജീവിത പങ്കാളി(കൾ)രാഘവൻ[1]
മക്കൾരാഖി
ശ്രേയ

മലയാളചലച്ചിത്രപിന്നണിഗായികയും ചലച്ചിത്ര - നാടക അഭിനേത്രിയുമായിരുന്നു പാലയാട് യശോദ. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

തലശ്ശേരി പാലയാട് പി.വി. കൃഷ്ണൻ വൈദ്യരുടെയും അമ്മു അമ്മയുടെയും മകളാണ്. ആദ്യഗുരു അമ്മാവനായ കെ.കെ.നാണുവായിരുന്നു. സംഗീതത്തോടൊപ്പം കളരിമുറകളും അഭ്യസിച്ചു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരിൽ നിന്നാണ് നൃത്തം അഭ്യസിച്ചത്. പത്താം വയസ്സിൽ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച 'വഴിവിളക്ക്' എന്ന നാടകത്തിൽ 'ചൊകചൊകചൊകന്നൊരീ ചെങ്കൊടി ഉയരട്ടെ' എന്ന ഗാനത്തിലൂടെ സംഗീത രംഗത്തേക്കെത്തി. കെ.പി.എ.സി.യുടെയും കലാനിലയത്തിന്റെയും കടമറ്റത്ത് കത്തനാർ, കായംകുളം കൊച്ചുണ്ണി, വെള്ളിക്കാശ്, താജ്മഹൽ എന്നീ നാടകങ്ങളിൽ പാടി അഭിനയിച്ചു. 1962-ൽ ദക്ഷിണാമൂർത്തിയുടെ 'പളുങ്കുപാത്ര'ത്തിലൂടെ സിനിമാഗാന പിന്നണിഗാനരംഗത്തെത്തി. കണ്ണൂർ രാജന്റെ സംഗീതസംവിധാനത്തിലുള്ള 'ആദിപരാശക്തി അമൃതവർഷിണി' എന്ന ഗാനം ശ്രദ്ധേയമായിരുന്നു. 'തങ്കക്കുടം' എന്ന ചിത്രത്തിൽ നസീറിന്റെയും ഷീലയുടെയും കൂടെ അഭിനയിച്ചു. കെ. രാഘവൻ മാസ്റ്റർ സംഗീതസംവിധാനം നിർവഹിച്ച നിരവധി ലളിതഗാനങ്ങൾ ആകാശവാണിക്കുവേണ്ടി പാടിയിട്ടുണ്ട്. ആകാശവാണി എ ഗ്രേഡ് ആർടിസ്റ്റായിരുന്നു. മാപ്പിളപ്പാട്ട് വേദികളിലും സജീവമായിരുന്നു.[2]

കണ്ണൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ സംഗീതാധ്യാപികയായിരുന്ന യശോദ ടീച്ചർ ധർമടം ബേസിക് യുപി സ്കൂളിൽനിന്നാണ് വിരമിച്ചത്.[3] പരേതനായ രാഘവനാണ് ഭർത്താവ്. രാഖി, ശ്രേയ എന്നീ രണ്ട് പെണ്മക്കൾ ഇവർക്കുണ്ട്. ഇവരിൽ ശ്രേയ ഇന്ന് പ്രസിദ്ധയായ ഒരു പിന്നണിഗായികയാണ്.

ജീവിതത്തിന്റെ അവസാനകാലത്ത് ധാരാളം ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ചിരുന്ന യശോദ മകൾ ശ്രേയയുടെ കൂടെ കൊച്ചിയിലാണ് താമസിച്ചിരുന്നത്. 2014 ജനുവരിയിൽ വീട്ടിൽ വച്ച് വീണ് പരിക്കേറ്റ യശോദ അവസാനത്തെ ഏഴുമാസം കിടപ്പിലായിരുന്നു. 2014 ഓഗസ്റ്റ് 26-ന് രാവിലെ വീട്ടിൽ വച്ചുതന്നെ അവർ ഈ ലോകത്തോട് വിടപറഞ്ഞു.

ചലച്ചിത്രഗാനങ്ങൾ[തിരുത്തുക]

 • 'ഈറൻചിറകുമായി ഇതുവഴി പോകും'
 • 'ആദിപരാശക്തി അമൃതവർഷിണി
 • 'അരികത്ത് ഞമ്മള് ബന്നോട്ടെ, കരിവളക്കയ്യിൽ പിടിച്ചോട്ടെ'
 • 'കുണുങ്ങിക്കുണുങ്ങിച്ചിരിക്കും നീയൊരു കൊച്ചുകുഞ്ഞല്ല'
 • 'ഹിന്ദു മുസ്ലിം അലഗ് അലഗ് ഹെ'

പുരസ്കാരങ്ങൾ[തിരുത്തുക]

 • കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം
 • ഉത്തരകേരള സാഹിത്യ അക്കാദമി അവാർഡ്
 • മാപ്പിള കലാ അക്കാദമി പുരസ്‌കാരം
 • അബുദാബി ഇന്ത്യൻ സോഷ്യൽ സെന്റർ പുരസ്‌കാരം

അവലംബം[തിരുത്തുക]

 1. ചാലക്കര പുരുഷു (2014 സെപ്റ്റംബർ). എം.എസ്., രവി (ed.). "മധുരഗാനങ്ങളുടെ യശോദ". കേരള കൗമുദി ആഴ്ചപ്പതിപ്പ്. കേരള കൗമുദി. 18 (38): 32. മൂലതാളിൽ (ലേഖനം) നിന്നും 2014-09-22 12:35:40-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 സെപ്റ്റംബർ 22. Check date values in: |date=, |archivedate= (help)
 2. "ഗായിക പാലയാട് യശോദ അന്തരിച്ചു". മാതൃഭൂമി ഓൺലൈൻ പതിപ്പ്. 2014-08-27. ശേഖരിച്ചത് 2014-08-27.
 3. "പാലയാട് യശോദ അന്തരിച്ചു". ദേശാഭിമാനി ഓൺലൈൻ പതിപ്പ്. 2014-08-27. ശേഖരിച്ചത് 2014-08-27.
"https://ml.wikipedia.org/w/index.php?title=പാലയാട്_യശോദ&oldid=2970871" എന്ന താളിൽനിന്ന് ശേഖരിച്ചത്