പാലക്കയംതട്ട്
പാലക്കയംതട്ട് | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 1,066.9 m (3,500 ft) |
Coordinates | 12°08′20.67″N 75°30′55.63″E / 12.1390750°N 75.5154528°E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | കണ്ണൂർ ജില്ല, കേരളം, ഇന്ത്യ |
Parent range | പശ്ചിമഘട്ടം |
കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലമാണ് പാലക്കയംതട്ട്. പശ്ചിമഘട്ടമലനിരകൾ ഉൾപ്പെടുന്ന ഈ പ്രദേശം പരിസ്ഥിതി ദുർബല പ്രദേശം കൂടിയാണ്. അപൂർവയിനം ഔഷധസസ്യങ്ങളും പക്ഷികളും ജീവജാലങ്ങളും ഈ പ്രദേശത്തുണ്ട് . പാലക്കായ് മരം തട്ട് ആണ് പിന്നീട് പാലക്കയം തട്ട് ആയതെന്ന് പറയപ്പെടുന്നു.[അവലംബം ആവശ്യമാണ്] നടുവിൽ ടൗണിൽ നിന്ന് മണ്ടളം ജംഗ്ഷൻ വഴി പാലക്കയംതട്ടിലെത്താം. വലിയതോതിലുള്ള വിനോദ സഞ്ചാരികളുടെ വരവ് ഈ ജൈവവൈവിധ്യ പ്രധാനമായ സ്ഥലത്തിന് ഇപ്പോൾ ഭീഷണിയായിട്ടുണ്ട്.താഴ്‌വാരത്തുള്ള അയ്യന്മട ഗുഹകൾ സ്ഥിതി ചെയ്യുന്നു.
എത്തിച്ചേരാൻ
[തിരുത്തുക]തളിപ്പറമ്പുനിന്നും കൂർഗ് പാതയിൽ 28 കിലോമീറ്റർ അകലെയാണ് പാലക്കയം തട്ട്. കൂർഗ് പാതയിൽ കാഞ്ഞിരങ്ങാട്, ഒടുവള്ളി വഴി നടുവിൽ എത്താം. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മണ്ടളം എന്ന സ്ഥലത്തുനിന്നും 5 കിമി കയറ്റം കയറണം പാലക്കയത്ത് എത്തുവാൻ. പലരും ജീപ് സർവീസ് ആണ് ഉപയോഗിക്കുന്നതെങ്കിലും ഒരുവിധം എല്ലാ ഇടത്തരം-ചെറു വാഹനങ്ങളും പാലക്കയം വരെ എത്തും.