പാറ്റ് നിക്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാറ്റ് നിക്സൺ
Nixon in the White House (1970)
First Lady of the United States
In role
January 20, 1969 – August 9, 1974
രാഷ്ട്രപതിRichard Nixon
മുൻഗാമിLady Bird Johnson
പിൻഗാമിBetty Ford
Second Lady of the United States
In role
January 20, 1953 – January 20, 1961
രാഷ്ട്രപതിDwight D. Eisenhower
മുൻഗാമിJane Barkley
പിൻഗാമിLady Bird Johnson
വ്യക്തിഗത വിവരങ്ങൾ
ജനനം
Thelma Catherine Ryan

(1912-03-16)മാർച്ച് 16, 1912
Ely, Nevada, U.S.
മരണംജൂൺ 22, 1993(1993-06-22) (പ്രായം 81)
Park Ridge, New Jersey, U.S.
അന്ത്യവിശ്രമംNixon Presidential Library, Yorba Linda, California
രാഷ്ട്രീയ കക്ഷിRepublican
പങ്കാളി
(m. 1940)
കുട്ടികൾTricia
Julie
അൽമ മേറ്റർFullerton College
University of Southern California
തൊഴിൽClerk, secretary, technician, teacher, analyst
ഒപ്പ്

തെൽമ കാതറീൻ "പാറ്റ്" നിക്സൺ(ജീവിതകാലം: മാർച്ച് 16, 1912 –  ജൂൺ 22, 1993) അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിയേഴാമത്തെ പ്രസിഡൻറായിരുന്ന റിച്ചാർഡ് നിക്സൻറെ ഭാര്യയും 1969 മുതൽ1974 വരെയുള്ള കാലത്ത് അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു. അവരുടെ ജനനസമയത്തെ പേര് തെൽമ കാതറീൻ റയാൻ എന്നായിരുന്നു.

നെവാദയിലെ എലി പട്ടണത്തിലാണ് അവർ ജനിച്ചത്. തൻറെ രണ്ടു സഹോദരന്മാരോടൊപ്പം കാലിഫോർണിയയിലെ സെറിറ്റോസിലാണ് വളർന്നത്. 1929 ൽ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയശേഷം ഫുള്ളെർട്ടൺ ജൂനിയർ കോളജിലും പിന്നീട് യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയയിലും ഉപരിപഠനം നടത്തിയിരുന്നു. ഫാർമസി മാനേജർ, ടൈപ്പിസ്റ്റ്, റേഡിയോഗ്രാഫർ, റീട്ടെയിൽ ക്ലർക്ക് എന്നിങ്ങനെ വിവിധ ജോലികൾ ചെയ്താണ് അവർ പഠിക്കുവാനുള്ള പണം കണ്ടെത്തിയിരുന്നത്. 1940 ൽ അവർ ഒരു അഭിഭാഷകനായിരുന്ന റിച്ചാർഡ് നിക്സണെ വിവാഹം കഴിച്ചു. അവർക്ക്  രണ്ടു പെൺകുട്ടികളാണുണ്ടായിരുന്നത്. 1946 ലും 1948 ലും നടന്ന ജനപ്രതിനിധിസഭയിലേയ്ക്കുള്ള പ്രചരണപ്രവർത്തനങ്ങളിൽ അവർ ഭർ‌ത്താവിനുവേണ്ടി പ്രവർത്തിച്ചു വിജയിച്ചു. ഐസൻഹോവർ ഭരണത്തിൽ റിച്ചാർഡ് നിക്സൺ വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1960 ലെ പരാജയപ്പെട്ട പ്രസിഡൻറ് ഇലക്ഷനിലെയും 1968 ലെ വിജയം വരിച്ച പ്രസിഡൻറ് ഇലക്ഷനിലെയും പ്രചാരണപരിപാടികളിൽ പാറ്റ് നിക്സൺ സജീവമായി പങ്കെടുത്തിരുന്നു.

"https://ml.wikipedia.org/w/index.php?title=പാറ്റ്_നിക്സൺ&oldid=3128003" എന്ന താളിൽനിന്ന് ശേഖരിച്ചത്