Jump to content

പാറ്റേൺ റെക്കഗ്നീഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യന്ത്രജ്ഞാനം (machine learning) എന്നറിയപ്പെടുന്ന കൃത്രിമബുദ്ധി ശാസ്ത്രശാഖയിൽ ഉൾപ്പെടുന്ന ഒരു തത്ത്വമാണ് ക്രമംതിരിച്ചറിയൽ (pattern recognition). വർഗ്ഗീകരണം അഥവാ ഒട്ടനവധി മൂല്യങ്ങളിൽ നിന്ന് ഓരോ ഇൻപുട്ടിനേയും ഒരു പ്രത്യേക വർഗ്ഗത്തിലേക്ക് ക്രമീകരിക്കാൻ ശ്രമിക്കുന്നത്; ക്രമം തിരിച്ചറിയലിന് ഒരു ഉദാഹരണമാണ്. എന്നാൽ വിപുലമായ മറ്റു ഉല്പന്നങ്ങളെ കൂടി ഉൾക്കൊള്ളുന്ന ഒരു ആശയമാണ് ക്രമംതിരിച്ചറിയൽ. ഓരോ നിക്ഷേപിതമൂല്യത്തിനും ഓരോ ഉല്പന്നത്തെ സജ്ജീകരിക്കുന്ന, "റിഗ്രഷൻ(regression)", ഒരു ക്രമത്തിലെ ഓരോ മൂല്യത്തിനും ഒരു വർഗ്ഗം നിർണ്ണയിക്കുന്ന "അനുക്രമ നാമകരണം (sequence labeling)" (ഉദാ: വാക്യഘടകങ്ങൾ കണ്ടെത്തൽ), ഒരു വ്യാകരണ വൃക്ഷത്തെ ഒരു വാക്യത്തിലേക്ക് ക്രമീകരിച്ച് ആ വാക്യത്തിന്റെ വാക്യഘടന വിശദമാക്കുന്ന "വ്യാകരിക്കൽ (parsing)" എന്നിവ ക്രമംതിരിച്ചറിയലിന്റെ മറ്റുദാഹരണങ്ങളാണ്.


"https://ml.wikipedia.org/w/index.php?title=പാറ്റേൺ_റെക്കഗ്നീഷൻ&oldid=3389516" എന്ന താളിൽനിന്ന് ശേഖരിച്ചത്