പാറയിലക്കുരുവി
ദൃശ്യരൂപം
| Sulphur-bellied warbler | |
|---|---|
| At Sindhrot in the Vadodara District of Gujarat, India. | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Aves |
| Order: | Passeriformes |
| Family: | Phylloscopidae |
| Genus: | Phylloscopus |
| Species: | P. griseolus |
| Binomial name | |
| Phylloscopus griseolus Blyth, 1847 | |
പാലിയാർട്ടിക് മേഖലയിൽ (അഫ്ഗാനിസ്ഥാൻ, കസാക്കിസ്ഥാൻ ، കിർഗിസ്ഥാൻ. മംഗോളിയ, റഷ്യൻ ഫെഡറേഷൻ [മധ്യേഷ്യൻ റഷ്യ], താജിക്കിസ്ഥാൻ തുർക്ക്മെനിസ്ഥാൻ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഇലക്കുരുവി ഇനമാണ് പാറയിലക്കുരുവി(ഫൈലോസ്കോപസ് ഗ്രിസോലസ്). ഇത് നേരത്തെ ഒലിവാസിയസ് ലീഫ്-വാർബ്ലർ എന്ന പേരിലും അറിയപ്പെട്ടിരുന്നു.
മറ്റ് ഇലക്കുരുവികളെപ്പോലെ, ഇവയും ചെറിയ ശാഖകളിൽ നിന്നും ഇലകളിൽ നിന്നും പ്രാണികളെ പെറുക്കി തിന്നുന്നു. പാറക്കെട്ടുകളിലും കുന്നിൻപുറങ്ങളിലും കുറ്റിച്ചെടികളുള്ള വനപ്രദേശങ്ങളിലും ഇതിനെ കാണപ്പെടുന്നു.
ഇവ ചെറിയ കൂട്ടങ്ങളായാണ് സഞ്ചരിക്കുന്നത് കൂടാതെ സസ്യങ്ങളുടെ താഴ്ന്ന ഭാഗങ്ങളിൽ ആഹാരം തേടുന്ന ശീലമുണ്ട്,ചിലപ്പോൾ നിലത്ത് ചാടി നടന്നും ആഹാരം കണ്ടെത്തും. ഇവ 'ചീപ്പ് ' എന്ന ശബ്ദം ഉണ്ടാക്കുന്നു.
ഗാലറി
[തിരുത്തുക]- Vasai, Maharashtra, India
പരാമർശങ്ങൾ
[തിരുത്തുക]- ↑ BirdLife International (2017). "Phylloscopus griseolus". IUCN Red List of Threatened Species. 2017 e.T22715278A113285596. doi:10.2305/IUCN.UK.2017-1.RLTS.T22715278A113285596.en. Retrieved 12 November 2021.