പാറക്കോട്ടിൽ കുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി. കുമാരൻ
P.Kumaran.jpg
കേരള നിയമസഭയിലെ അംഗം
In office
മേയ് 24 1982 – മാർച്ച് 25 1987
മുൻഗാമിഎ.പി. ഹംസ
പിൻഗാമികല്ലാടി മുഹമ്മദ്
മണ്ഡലംമണ്ണാർക്കാട്
Personal details
Born
പാറക്കോട്ടിൽ കുമാരൻ

(1934-10-26)ഒക്ടോബർ 26, 1934
Diedഒക്ടോബർ 26, 2020(2020-10-26) (പ്രായം 86)
Political partyസി.പി.ഐ.
Spouse(s)പാർവ്വതി
Children2 മകൻ 2 മകൾ
Parents
  • പി. കൃഷ്ണൻ (father)
  • കല്ല്യാണി അമ്മ (mother)
As of ഡിസംബർ 12, 2020
Source: നിയമസഭ

കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പാറക്കോട്ടിൽ കുമാരൻ എന്ന പി. കുമാരൻ (ജീവിതകാലം: 26 ഒക്ടോബർ 1934 - 26 ഒക്ടോബർ 2020)[1]. മണ്ണാർക്കാട് നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം ഏഴാം കേരളനിയമസഭയിൽ അംഗമായത്. ജനയു​ഗം പത്രത്തിന്റെ ഡയറക്ടർ ബോർഡം​ഗം, കരിമ്പുഴ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ, കരിമ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്, കുലിക്കിലിയാട് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മൂന്ന് ഏക്കർ വരുന്ന വസ്തു അന്ധവിദ്യാലയമായ ഹെല്ലൻ കെല്ലർ സെന്റേണറി മോഡൽ വിദ്യാലയത്തിന് സംഭാവനയായി നൽകിയിട്ടുണ്ട്. വാർദ്ധക്യസഹജമായ ആസുഖങ്ങളേത്തുടർന്ന് 2020 ഒക്ടോബർ 26ന് കോഴിക്കോട്ടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു[2]. പി. കൃഷ്ണൻ, കല്ല്യാണിയമ്മ എന്നിവരാണ് മാതാപിതാക്കൾ, പാർവതിയാണ് ഭാര്യ, സുധീർ, ബീന, ബിജില, മുരളി എന്നിവർ മക്കളുമാണ്[3].

തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1982[4] മണ്ണാർക്കാട് നിയമസഭാമണ്ഡലം പാറക്കോട്ടിൽ കുമാരൻ സി.പി.ഐ. 38,151 10,486 എ.പി. ഹംസ ലീഗ് 27,665
2 1987[5] മണ്ണാർക്കാട് നിയമസഭാമണ്ഡലം കല്ലാടി മുഹമ്മദ് ലീഗ് 48,450 3,460 പാറക്കോട്ടിൽ കുമാരൻ സി.പി.ഐ. 44990

അവലംബം[തിരുത്തുക]

  1. "Members - Kerala Legislature". ശേഖരിച്ചത് 2020-12-12.
  2. "മണ്ണാർക്കാട് മുൻ എംഎൽഎ കോട്ടപ്പുറം പാറക്കോട്ടിൽ കുമാരൻ അന്തരിച്ചു" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-12-12.
  3. "പാറക്കോട്ടിൽ കുമാരന് യാത്രാമൊഴി". ശേഖരിച്ചത് 2020-12-12.
  4. "Kerala Assembly Election Results 1982: MANNARGHAT- P. Kumaran". ശേഖരിച്ചത് 2020-12-12.
  5. "Kerala Assembly Election Results in 1987". ശേഖരിച്ചത് 2020-12-12.
"https://ml.wikipedia.org/w/index.php?title=പാറക്കോട്ടിൽ_കുമാരൻ&oldid=3502734" എന്ന താളിൽനിന്ന് ശേഖരിച്ചത്