Jump to content

പാര ബാഡ്മിന്റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശാരീരിക വൈകല്യമുള്ള അത്ലറ്റുകളുടെ ബാഡ്മിന്റൺ മോഡലാണ് പാര ബാഡ്മിന്റൺ. ജൂൺ 2011 മുതൽ പാരാ ബാഡ്മിന്റൺ പ്രധാന ഭരണസംഘം ബാഡ്മിന്റൺ വേൾഡ് ഫെഡറേഷനാണ് (ബി.ഡബ്ല്യു.എഫ്). 2011 ജൂണിൽ ഡോർട്ട്മണ്ട് മീറ്റിംഗിൽ വെച്ചാണ് പാരാ ബാഡ്മിന്റൺ വേൾഡ് ഫെഡറേഷനൻ (പി.ബി.ഡബ്ല്യു.എഫ്) ബാഡ്മിന്റൺ വേൾഡ് ഫെഡറേഷനുമായി യോജിക്കുവാൻ തീരുമാനമായത് .[1]

വർഗ്ഗീകരണം 

[തിരുത്തുക]

ബി.ഡബ്ല്യു.എഫ് നിർണ്ണയിച്ചിട്ടുള്ള ആറ് വ്യത്യസ്ത ക്ലാസുകളെയാണ് കളിക്കാരെ വേർതിരിക്കുന്നത്.[2]

വീൽചെയർ

[തിരുത്തുക]
  • WH1
    ഈ ക്ലാസിലുള്ള കളിക്കാർക്ക് താഴ്ന്ന രണ്ട് കൈകാലുകളിൽ വൈകല്യമുള്ളവർ ആണ്. ഇവർക്ക് കളിക്കാൻ വീൽചെയർ ആവശ്യമാണ്.
  • WH2
    ഈ ക്ലാസിലുള്ള കളിക്കാർക്ക് താഴ്ന്ന ഒന്നോ അഥവാ രണ്ടോ കൈകാലുകളിൽ വൈകല്യമുള്ളവർ ആണ്. ഇവർക്കും കളിക്കാൻ വീൽചെയർ ആവശ്യമാണ്.

നില്ക്കുക

[തിരുത്തുക]
  • SL3
    ഈ ക്ലാസിലുള്ള കളിക്കാർക്ക് താഴ്ന്ന ഒന്നോ അഥവാ രണ്ടോ കൈകാലുകളിൽ വൈകല്യമുള്ളവർ ആണ്. ഇവർക്ക് നടത്തതിനും ഓട്ടത്തിനും ബാലൻസ് കുറവുള്ളവർ ആയിരിക്കും.
  • SL4
    ഈ ക്ലാസിലുള്ള കളിക്കാർക്ക് താഴ്ന്ന ഒന്നോ അഥവാ രണ്ടോ കൈകാലുകളിൽ വൈകല്യമുള്ളവർ ആണ്. ഇവർക്ക് നടത്തതിനും ഓട്ടത്തിനും ബാലൻസ് കുറവുള്ളവർ ആയിരിക്കും. (SL3- നെ അപേക്ഷിച്ച് മികച്ച നടത്തം / ഓട്ടം
  • SU5
    കളിക്കാർക്ക് മേലത്തെ കൈകാലുകളിൽ വൈകല്യം ഉള്ളവർ.

ഹ്രസ്വകായത്വം ഉള്ളവർ

[തിരുത്തുക]
  • SH6
    ഈ ക്ലാസിലുള്ള കളിക്കാർ എക്കോണ്ട്രോപ്ലേസിയ അല്ലെങ്കിൽ മറ്റ് ജനിതക വ്യവസ്ഥകൾ മൂലമുണ്ടാകുന്ന വളർച്ച ഇല്ലാത്തതും ആകും.

മത്സരങ്ങൾ

[തിരുത്തുക]

ബി.ഡബ്ല്യു.എഫ് ഒറ്റ അക്ക വർഷങ്ങളിൽ പാര ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്നു.[3]

അവലംബം

[തിരുത്തുക]
  1. ""One Sport, One Team" BWF to govern Para-badminton". IWASF (International Wheelchair and Amputee Sport Federation). Archived from the original on 2011-08-10. Retrieved 31 August 2016.
  2. "Para-Badminton". Badminton World Federation. Retrieved 31 August 2016.
  3. "World Championships (Para-Badminton)". Badminton World Federation. Retrieved 31 August 2016.
"https://ml.wikipedia.org/w/index.php?title=പാര_ബാഡ്മിന്റൺ&oldid=3636468" എന്ന താളിൽനിന്ന് ശേഖരിച്ചത്