പാരാട്രൂപ്പർ
ദൃശ്യരൂപം
എയർഡ്രോപ്പ് ചെയ്യാൻ പരിശീലനം ലഭിച്ച എയർ എയർബോൺ ഡിവിഷനുകളിലെ സൈനികളെ കുറിക്കാൻ ഉപയോഗിക്കുന്ന പദമാണ് പാരാട്രൂപ്പർ. പ്രത്യേകയിനം പാരച്യൂട്ട് സഹായത്തോടെയാണ് ഇവർ എയർ ഡ്രോപ്പ് ചെയ്യുന്നത്. യുദ്ധങ്ങളിലെ വേഗതയേറിയ മുന്നേറ്റങ്ങൾക്കും മിന്നലാക്രമാണങ്ങൾക്കും ഒഴിച്ചുകൂടാനാവാത്ത ഒരു വിഭാഗമാണ് പാരാട്രൂപ്പർ. കാട്ടുതീ പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ അണക്കുന്നതിനും കപ്പൽ അപകടങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാൻ പരിശീലനം ലഭിച്ച പാരാട്രൂപ്പർമാരും നിലവിലുണ്ട്.