പാരച്യൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാരച്യൂട്ടുകൾ വിന്യസിക്കുന്നു

വായുവിനെതിരേ തടസ്സം സൃഷ്ടിച്ച് അന്തരീക്ഷത്തിൽ കൂടെ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ വേഗത കുറയ്ക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് പാരച്യൂട്ട്. ഒരു വസ്തുവിന്റെ ടെർമിനൽ വേഗത എഴുപത്തിയഞ്ച് ശതമാനം കുറയ്ക്കാൻ കഴിയുന്ന ഉപകരണതിനെയാണ് പാരച്യൂട്ട് എന്ന് വിളിക്കാറുള്ളത്.പാരച്യൂട്ടുകൾ വളരെ കനം കുറഞ്ഞതും ശക്തിയുള്ളതുമായ തുണി ഉപയോഗിച്ചാണ്നിർമ്മിക്കുന്നത്. നൈലോണാണ് സാധാരണയായി പാരച്യൂട്ടുകൾ നിർമ്മിക്കാനുപയോഗിക്കുന്നത്. ആളുകളെയോ ഭക്ഷണമോ ഉപകരണങ്ങളോ ബോംബുകളോ ബഹിരാകാശ വാഹനങ്ങളോ വളരെ പതുക്കെ അന്തരീക്ഷത്തിലൂടെ താഴെയെത്തിക്കാനാണ് പാരച്യൂട്ടുകൾ പ്രധാനമായും ഉപയോഗിക്കുന്നത്.

വലിവ്ച്യൂട്ടുകൾ ഒരു വസ്തുവിന്റെ തിരശ്ചീനമായ ചലനവേഗത കുറക്കാൻ ഉപയോഗിക്കുന്നു. മടക്കാൻ കഴിയാത്ത ചിറകുകളുള്ള വിമാനങ്ങൾ, വലിവ് റേസറുകൾ എന്നിവയിലും ചിലതരം ലഘു വിമാനങ്ങളിൽ സംതുലനം നിലനിറുത്താനും വലിവ്ച്യൂട്ടുകൾ ഉപയോഗപ്പെടുത്താറുണ്ട്. [1][2] tandem free-fall)

അവലംബം[തിരുത്തുക]

  1. Ballistic recovery systems A യു.എസ്. പേറ്റന്റ് 46,07,814 A, Boris Popov, August 26, 1986
  2. Klesius, Michael (January 2011). "How Things Work: Whole-Airplane Parachute". Air & Space. Retrieved October 22, 2013.
"https://ml.wikipedia.org/w/index.php?title=പാരച്യൂട്ട്&oldid=3926284" എന്ന താളിൽനിന്ന് ശേഖരിച്ചത്