പാപ്പ് സ്മിയർ പരിശോധന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Pap test
Intervention
ICD-9-CM 795.00
MeSH D014626
MedlinePlus 003911

പാപ്പ് ടെസ്റ്റ് , സെർവൈക്കൽ സ്മിയർ എന്നീ പേരുകളിലും അറീയപ്പെടുന്നു. ഗർഭാശയമുഖത്തെ (cervx) അർബുദങ്ങളടക്കമുള്ള പല കോശ വ്യതിയാനങ്ങളും രോഗ സാധ്യതയും മുൻകൂട്ടി കണ്ടെത്താൻ ഉതകുന്ന കോശപരിശോധന മുറയാണ് പാപ്പ് സ്മിയർ എന്ന പേരിൽ പരക്കെ അറിയപ്പെടുന്നത്.
ഇത് ഒരു പ്രാഥമിക പരിശോധന മാത്രമാണ്. രോഗബാധിത കോശങ്ങളുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ കൂടുതൽ കൃത്യതയാർന്ന മറ്റു മുറകൾ വേണ്ടി വന്നേക്കാം . ജോർജിയോസ് പാപ്പനികൊലഒ എന്ന ഗ്രീക്ക് ഭിഷ്വകരനാൽ കണ്ടുപിടിക്കപ്പെട്ടതു കൊണ്ട് പപ്പനികൊലഒ ടെസ്റ്റ് എന്നു നാമകരണം ചെയ്യപ്പെട്ട ഈ പരിശോധനയുടെ ചുരക്കപ്പേരാണ് പാപ്പ് എന്നത്.

പരിശോധന രീതി[തിരുത്തുക]

വേദന രഹിതമായ പരിശോധനയാണ് പാപ്പ് ടെസ്റ്റ്. എന്നാൽ രോഗാണു ബാധയോ, രക്ത ചംക്രണ പ്രശ്നങ്ങളോ നിലനിൽക്കുന്നുണ്ടെങ്കിൽ പരിശോധന വേളയിൽ വേദനയോ അസ്വാസ്ഥ്യമോ ഉണ്ടായേക്കാം. ആർത്തവ സമയത്ത് പാപ്പ് പരിശോധന ചെയ്യൂന്നത് അഭികാമ്യമല്ല. സ്പെക്കുലം എന്ന പരന്ന ഉപകരണമുപയോഗിച്ച് യോനിയിലൂടെ ഗർഭാശയമുഖത്തുള്ള കോശങ്ങൾ ചുരണ്ടിയെടുക്കുകയാണ് പരിശോധന വേളയിൽ ചെയ്യുന്നത്. ഇങ്ങനെ ശേഖരിക്കുന്ന കോശങ്ങൾ ലാബോറട്ടറിയിൽ സൂക്ഷ്മദർശിനിയിലൂടെയുള്ള പരിശോധനയ്ക്ക് വിധേയമാക്കുന്നു.
കമ്പ്യൂട്ടറുകൾ സ്ലൈഡുകൾ തിരിച്ചറിഞ്ഞ് പരിശോധന ഫലങ്ങൾ നൽകുന്ന സംവിധാനവും അടുത്തകാലത്തായി നിലവിൽ വന്നിട്ടുണ്ട്.

ആർക്കൊക്കെ പാപ്പ് ചെയ്യാം[തിരുത്തുക]

പാപ്പ് പരിശോധന ഇന്ന് രോഗീപരിശോധനയുടെ അവിഭാജ്യ ഘടകമായി കഴിഞ്ഞിരിക്കുന്നു. നിരവധി രാജ്യങ്ങളിൽ നിർബന്ധ പരിശോധനയുമായിരിക്കുന്നു. 21 വയസ്സിനുമുകളിൽ പ്രായമുള്ള സ്ത്രീകൾ രണ്ടോ മൂന്നോ വർഷത്തിൽ ഒരിക്കൽ ഈ പരിശോധന നടത്തണമെന്ന് മിക്ക വൈദ്യ/വൈദ്യേതര സംഘടനകളും നിഷ്കർഷിക്കുന്നു. അർബുദം രൂക്ഷമാകുന്നതിനു മുമ്പ് കണ്ടെത്തി ചികിൽസിക്കുവാൻ പാപ്പ് പരിശോധന ഇടയാക്കുന്നു എന്നതാണ് പാപ്പിനെ ഏറെ പ്രചരിതമാക്കിയത്.60-65 വയസ്സുവരെ പാപ്പ് സ്മിയർ ചെയ്യാവുന്നതാണ്.ആ പ്രായത്തിനപ്പുറം വ്യക്തമായ നേട്ടങ്ങൾ ഇല്ല എന്നു കണക്കാക്കപ്പെടുന്നു.
നിസ്സാരമായ കോശോപരിതല വ്യത്യാനങ്ങൾ മാത്രം കാണിക്കുന്ന ഒരു പാപ്പ് സമിയർ.
ട്രൈക്കൊമൊണാസ് അണുബാധ സ്ഥിരീകരിക്കുന്ന സ്മിയർ
ഹെർപ്പിസ് രോഗം സ്ഥിരീകരിക്കുന്ന പാപ്പ് സ്മിയർ
"https://ml.wikipedia.org/w/index.php?title=പാപ്പ്_സ്മിയർ_പരിശോധന&oldid=2284131" എന്ന താളിൽനിന്നു ശേഖരിച്ചത്