പാന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാന്തം കൊണ്ട് കെട്ടിയ തെങ്ങോലകൾ

തെങ്ങോലയുടെ മദ്ധ്യഭാഗത്തുള്ള ഓലമടലിന്റെ പുറം‌പാളി മൂർച്ചയുള്ള കത്തിയോ കത്തിവാളൊ ഉപയോഗിച്ച് ചീന്തിയെടുക്കുന്ന ബലമുള്ള നാരിനെ പാന്തം[1] അഥവാ വഴുക[2] (മദ്ധ്യതിരുവിതാംകൂറിൽ) എന്ന് പറയുന്നു. വിറക്, ഓല എന്നിവ ഒന്നിച്ച്‌കെട്ടാൻ പാന്തം പ്രയോജനപ്പെടുന്നു. കൂടാതെ ഓലപ്പുര കെട്ടിമേയാനും ഓല ഉപയോഗിച്ചുള്ള പന്തൽ നിർമ്മാണത്തിനും പാന്തം ഉപയോഗിക്കാറുണ്ട്. സ്ഥലത്തിന്റെ അതിരിൽ മതിലിനുപകരം വേലികെട്ടാനായി മരങ്ങൾ കെട്ടിയോജിപ്പിക്കുന്നത് പാന്തം കൊണ്ടാണ്.

മറ്റ് ഉപയോഗങ്ങൾ[തിരുത്തുക]

തെങ്ങോലയിൽ നിന്നുള്ള പാന്തം

നല്ല ഉറപ്പും ബലവും ഉള്ള നാരാണ് പാന്തം.

 • പടയണിക്കോലങ്ങളിൽ ഒന്നായ പാറാവളയം വഴുക വളച്ച് അതിൽ ചെ‌ത്തിപ്പൂമാല ചാർത്തിയാണ് നിർമ്മിക്കുന്നത്[3].
 • പുഴയിൽ‌നിന്നും ചൂണ്ടയിട്ട് പിടിച്ചെടുക്കുന്ന മത്സ്യത്തെ നീളത്തിൽ ചീന്തിയെടുത്ത പാന്തത്തിൽ ഗ്രാമീണർ കോർത്ത് വെക്കാറുണ്ട്.
 • കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നിവേദിക്കുന്ന തടി എന്ന വിഭവം തയ്യാറാക്കാനായി പാളയിൽ കൂട്ടുകൾ പൊതിഞ്ഞ് വഴുക കൊണ്ട് കെട്ടിയാണ് ചുട്ടെടുക്കുന്നത്[4].
 • പാളത്തൊപ്പി കെട്ടിയെടുക്കുന്നത് പാന്തം കൊണ്ടാണ്[5]

ചൊല്ലുകൾ[തിരുത്തുക]

 • ഉലക്കയിൽ നിന്ന് പാന്തം പൊളിക്കുക [6]

അവലംബം[തിരുത്തുക]

 1. ദേശാഭിമാനി.കോം വാഗ്ഭടാനന്ദനും കമ്യൂണിസ്റ്റ് പൈതൃകവും: പി പി ഷാജു
 2. പുഴ.കോം കാഞ്ഞൻ പൂശാരി സംസാരിക്കുന്നു.
 3. മാതൃഭൂമി.കോം പൂരം പടയണി: പാറാവളയം എഴുന്നള്ളി
 4. മാതൃഭൂമി.കോം പേര് തടി, കണ്ടാലും തടി, പാചകം കട്ടി.
 5. പുഴ.കോം തൊപ്പിപ്പാളയും മറ്റും..... ഗീത.പി. കോറമംഗലം
 6. കേരളകൗമുദി.കോം
"https://ml.wikipedia.org/w/index.php?title=പാന്തം&oldid=3089366" എന്ന താളിൽനിന്ന് ശേഖരിച്ചത്