പാതിരിക്കോട് പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ താമരശ്ശേരി രൂപതക്ക് കീഴിലുള്ള ഒരു ഇടവകയാണ് പാതിരിക്കോട്. പെരിന്തൽമണ്ണ പട്ടണത്തിൽ നിന്നും 24 കിലോമീറ്ററും മഞ്ചേരിയിൽ നിന്നും 30 കിലൊമീറ്ററും ദൂരമുണ്ട് പാതിരിക്കോടിന്. ഇവിടെ വി. സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ദേവാലയം 25 വർഷത്തിനു മേലെയായി നിലനിൽക്കുന്നു. ആദ്യ കാലത്ത് ഞയറാഴ്ച്ചകളിൽ കരുവാരകുണ്ട് ഇടവകയിലെ വികാരി വന്ന് കുർബാന അർപ്പിക്കാറായിരുന്നു പതിവ്. പിന്നീട് ഒരു പൂർണ ഇടവക ആക്കി വികാരിയെ നിയമിച്ചു . 60 വീട്ടുകാരിൽ കുറവാണു അംഗബലം[1]. കുടിയേറ്റ കർഷകരും , ജോലി തേടി എത്തി ഇവിടെ സ്തിരതാമസമാക്കിയ അധ്യാപകരും മറ്റുമാണ് ഇടവകക്കാർ. എടപ്പറ്റ പഞ്ചായത്തിൽ നിലനിൽക്കുന്ന ഈ പള്ളിയുടെ ഏറ്റവും അടുത്തുള്ള റെയിൽ വേ സ്റ്റേഷൻ മേലാറ്റൂർ ആണ് ( 6 കി. മി. ) .

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാതിരിക്കോട്_പള്ളി&oldid=2172914" എന്ന താളിൽനിന്ന് ശേഖരിച്ചത്