പാണ്ടൻ കരിമുത്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാണ്ടൻ കരിമുത്തൻ
ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
I. limbata
Binomial name
Indothemis limbata
(Selys, 1891)

ഇന്ത്യയിലും ശ്രീലങ്കയിലും തായ്ലാന്റിലും കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് പാണ്ടൻ കരിമുത്തൻ[2] (ശാസ്ത്രീയനാമം: Indothemis limbata).[3] കാടുമൂടിയ കുളങ്ങളിലും തടാകങ്ങളിലുമാണ് ഇവ പ്രജനനം നടത്തുന്നത്.[1][4][5][6]

കേരളത്തിൽ ഈ തുമ്പിയെ ആദ്യമായി കണ്ടെത്തിയത് കാസർഗോഡ് ജില്ലയിലെ മാങ്ങാട് - കൂളിക്കുന്ന് പ്രദേശത്തെ നെൽവയലിൽ നിന്ന് പ്രകൃതി നിരീക്ഷകനും അദ്ധ്യാപകനും ആയ മുഹമ്മദ് ഹനീഫാണ്.[2][7]

ഉപവർഗ്ഗങ്ങൾ[തിരുത്തുക]

  • Indothemis limbata limbata (Selys, 1891)
  • Indothemis limbata sita Campion, 1923

വിവരണം[തിരുത്തുക]

ഇവയുടെ ആൺ തുമ്പികൾക്ക് കറുപ്പു നിറത്തിലുള്ള കണ്ണുകളും ശിരസ്സും ഉരസ്സും ആണ്. നീല കലർന്ന കറുത്ത ഉദരത്തിൽ മഞ്ഞ കലകളുണ്ട്. കുറുവാലുകളും ഇരുണ്ട നിറത്തിലുള്ളതാണ്. സുതാര്യമായ ചിറകുകളുടെ ആരംഭത്തിൽ കറുത്ത അടയാളമുണ്ട്.[8]

പെൺതുമ്പികൾക്ക് തവിട്ടു നിറത്തിലുള്ള കണ്ണുകളും കറുത്ത കലകളോടു കൂടിയ മഞ്ഞ നിറത്തിലുള്ള ഉരസ്സുമാണ്. സുതാര്യമായ ചിറകുകളുടെ ആരംഭത്തിൽ ഉള്ള അടയാളം തവിട്ടു നിറത്തിൽ ആണ്. ഉദരത്തിലെ മഞ്ഞ കലകൾ കൂടുതൽ വ്യക്തമാണ്.[8][9]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Dow, R.A. 2011. Indothemis limbata. The IUCN Red List of Threatened Species 2011: e.T167291A6324492. https://dx.doi.org/10.2305/IUCN.UK.2011-1.RLTS.T167291A6324492.en. Downloaded on 17 June 2020.
  2. 2.0 2.1 മനോരമ ലേഖകൻ (2020-06-18). "തുമ്പി കുടുംബത്തിലേക്ക് കാസർകോടൻ അതിഥി". Manorama Online. Archived from the original on 2020-06-18. Retrieved 18 ജൂൺ 2020.
  3. Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. Retrieved 12 Oct 2018.
  4. Odonata: Catalogue of the Odonata of the World. Tol J. van , 2008-08-01
  5. "Indothemis limbata (Selys, 1891)". India Biodiversity Portal. Retrieved 2017-02-13.
  6. "Indothemis limbata Selys, 1891 – Restless Demon". Odonata of India, v. 1.48. Indian Foundation for Butterflies. Retrieved 2020-06-17.
  7. Radhakrishnan, S. Anil (2020-06-18). "Restless Demon adds to Odonata checklist of State". The Hindu. Retrieved 19 ജൂൺ 2020.
  8. 8.0 8.1 C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 341-343.
  9. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 436.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാണ്ടൻ_കരിമുത്തൻ&oldid=3636407" എന്ന താളിൽനിന്ന് ശേഖരിച്ചത്