പട്യാല ജില്ല
പട്യാല ജില്ല ਪਟਿਆਲਾ ਜ਼ਿਲ੍ਹਾ | |
---|---|
Moti Bagh Palace, Patiala now houses the National Institute of Sport | |
Country | India |
State | Punjab |
സ്ഥാപകൻ | Baba Ala Singh |
Headquarters | Patiala |
• Administrator of District | Gurmeet Singh Chauhan |
• Commissioner of Police | Varun Roojam |
• ആകെ | 3,430 ച.കി.മീ.(1,320 ച മൈ) |
(2011)‡[›] | |
• ആകെ | 1,892,282 |
• ജനസാന്ദ്രത | 550/ച.കി.മീ.(1,400/ച മൈ) |
• Official | Punjabi |
സമയമേഖല | UTC+5:30 (IST) |
Telephone code | Patiala: 91-(0)175, Rajpura: 91-(0)1762, Samana: 91-(0)1764, Nabha: 91-(0)1765 & Amloh: 91-(0)1768 |
Literacy | 75.28% |
Vidhan Sabha constituency | 9 |
Highways | NH 1, NH 64, NH 71 |
വെബ്സൈറ്റ് | patiala |
പഞ്ചാബിലെ 22 ജില്ലകളിൽ ഒന്നാണ് പട്യാല ജില്ല.[1] (Malwayi:ਪਟਿਆਲਾ ਜ਼ਿਲਾ). പട്യാല നഗരമാണ് പട്യാല ജില്ലയുടെ ആസ്ഥാനം. പഞ്ചാബിലെ നാലാമത്തെ വലിയ നഗരമാണ് പട്യാല.[2] പഞ്ചാബിലെ ജില്ലകളിൽ പട്യാല ജില്ലയ്ക്ക് വലിപ്പത്തിൽ അഞ്ചാം സ്ഥാനമുണ്ട്[3].പഞ്ചാബിന്റെ വടക്കുകിഴക്ക് ഭാഗത്തായി ഉത്തര(വടക്കൻ) അക്ഷാംശം 29 49’ നും 30 47’നും പൂർവ(കിഴക്കൻ) രേഖാംശം 75 58’ നും 76 54'നും ഇടയിലാണ് ഈ ജില്ല സ്ഥിതിചെയ്യുന്നത്. പട്യാലയുടെ വടക്കുവശത്തായി ഫത്തേഗഢ് സാഹിബ്, രൂപ്‌നഗർ, മൊഹാലി ജില്ലകളും പടിഞ്ഞാറ് വശത്ത് ഫത്തേഗഢ് സാഹിബ്, സംഗ്രൂർ ജില്ലകളും വടക്ക് കിഴക്ക് ഭാഗത്ത് ഹരിയാനയിലെ അംബാല , പഞ്ച്കുള ജില്ലകളും, കിഴക്ക് ഭാഗത്ത് ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയും തെക്കുപടിഞ്ഞാറ് ഭാഗത്ത് ഹരിയാനയിലെ കൈതൽ ജില്ലയും സ്ഥിതിചെയ്യുന്നു.
സിഖ് പ്രധാനിയായിരുന്ന ബാബാ ആലാ സിംഗ് (1691–1765) ആണ് പട്യാലാ നഗരം സ്ഥാപിച്ചത്. അദ്ദേഹം പഞ്ചാബിലെ ബതിൻഡ ജില്ലയിലെ രാംപുര ഫുൽ എന്ന ഗ്രാമത്തിൽ നിന്നും സൈന്യത്തൊടൊപ്പം 1763-ൽ സ്ഥാപിച്ച, തന്റെ പുതിയ സംസ്ഥാനമായ ബർണാലയിലേക്ക് കുടിയേറുകയുണ്ടായി. പിന്നീട് അദ്ദേഹം ലെഹൽ എന്ന ചെറുഗ്രാമത്തിലേക്ക് താമസംമാറുകയും അവിടെ പട്യാല എന്നപേരിൽ ഒരു പട്ടണം സ്ഥാപിക്കുകയും ചെയ്തു.
സന്ദർശിക്കേണ്ട സ്ഥാലങ്ങൾ
[തിരുത്തുക]- ക്വില മുബാറക് കോംപ്ലക്സ്[4]
- ക്വില അൻദ്രൂൻ
- രംഗ് മഹൽ
- റാൻ-ബാസ്
- ദർബാർ ഹാൾ (ദിവാൻ ഖാന)
- ജാലുഖാനയും സർദ് ഖാനയും
- ലസ്സി ഖാന
- ഷഹി സമാധാൻ
- മോട്ടി ബാഘ് കൊട്ടാരം
- ഷീഷ് മഹൽ
- ലക്ഷ്മൺഝൂല
- ബിർമോട്ടി ബാഘ്
- മാൾറോഡ്
- രജിന്ദേര കോത്തി
- ബറാദാരി ഗാർഡൻസ്
- ഇജ്‌ലാസ് -ഇ ഖാസ്
- ഗുര്ദ്വാര ദുഖ്നിവാരൺ സാഹിബ്
- കാളിക്ഷേത്രം
- ഖില ബഹദൂർഗഡ്
- പഞ്ച്ബലി ഗുരുദ്വാർ
- മൈജി ദി ശരായി
അവലംബം
[തിരുത്തുക]- ↑ "State profile". Government of Punjab, India. Government of Punjab. Archived from the original on 2016-07-09. Retrieved 2016/07/25.
{{cite web}}
: Check date values in:|access-date=
(help) - ↑ "Patiala". Wikipedia.
- ↑ "पटियाला". विकिपीडिया.
- ↑ "Place toVisit". Official website of district Patiala. Patiala District Administration.