ഉള്ളടക്കത്തിലേക്ക് പോവുക

പാടത്താളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാടത്താളി
Cissampelos pareira illustration.
Scientific classification Edit this classification
കിങ്ഡം: സസ്യം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: Eudicots
Order: റാണുൺകുലേൽസ്
Family: Menispermaceae
Genus: Cissampelos
L.
Species

19, including:
Cissampelos capensis
Cissampelos pareira
Cissampelos sympodialis

ഉഷ്ണമേഖലാ രാജ്യങ്ങളിൽ സർവസാധാരണമായ ദുര്ബലകണ്ഡ സസ്യം. കേരളത്തിൽ കാട്ടിലും നാട്ടിലും ധാരാളം ഉണ്ട്. ലഘുപത്രമാണ്. ഏകാന്തര വിന്യാസം. അനുപർണങ്ങൾ ഇല്ല. ഇലയ്ക് ഏതാണ്ട് വൃത്താകൃതി. മഴക്കാലത്ത് പൂക്കുന്ന പൂക്കൾ ചെറുതാണ്. ഇളം പച്ച നിറം. കായ്കൾക് ചുവപ്പ് നിറം. ഇലയിലും വേരിലും സാപോണിലും പലതരം ആൽക്കലോയിഡുകൾ ഉണ്ട്. വേരിലെ പ്രധാന ആൽക്കലോയ്ഡ് (0.5) പെലോസിൻ ആണ്. വേരിന്റെ കഷായവും പൊടിയും ഔഷധമായി ഉപയോഗിക്കുന്നു. ഇതിനു വൃണ വിരോപണ ശേഷിയുണ്ട്. മൂത്രാശയ രോഗങ്ങൾ സർപ്പ വിഷം മുതലായവയുടെ ചികിത്സക്കും പാടത്താളി ഉപയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=പാടത്താളി&oldid=3397414" എന്ന താളിൽനിന്ന് ശേഖരിച്ചത്