പാങ്ങിൽ ഭാസ്കരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാങ്ങിൽ ഭാസ്കരൻ
ജനനം 1945 ഫെബ്രുവരി
കേച്ചേരി, തൃശ്ശൂർ, കേരളം
ദേശീയത  India
തൊഴിൽ സാഹിത്യകാരൻ
സജീവം 1990 – തുടരുന്നു
പ്രശസ്തി പട്ടുനൂൽപ്പുഴുക്കൾ
ജീവിത പങ്കാളി(കൾ) ലീല ഭാസ്കരൻ
കുട്ടി(കൾ) ഷെൻഷി ജയരാജ്, മനീഷ ഗിരീഷ്, ഭാസി പാങ്ങിൽ

മലയാളത്തിലെ ഒരു നോവലിസ്റ്റും കഥാകൃത്തുമാണ് പാങ്ങിൽ ഭാസ്കരൻ[1][2].

ജീവിതരേഖ[തിരുത്തുക]

തൃശ്ശൂർ ജില്ലയിലെ കേച്ചേരിക്കടുത്ത് ഇയ്യാലിൽ പാങ്ങിൽ വീട്ടിൽ ഗോവിന്ദൻ്റേയും കല്യാണിയുടേയും മകനായി 1945 ഫെബ്രുവരിയിൽ ജനിച്ചു. കർഷകനായും പാരലൽ കോളേജ് അദ്ധ്യാപകനായും പത്രപ്രവർത്തകനായും പ്രവർത്തിച്ച ഭാസ്കരൻ, തലപ്പിളളി താലൂക്കാപ്പീസിൽ റെക്കോർഡ് സൂക്ഷിപ്പുകാരനായിരുന്നു. 2000ൽ വിരമിച്ചു. ഇപ്പോൾ കേച്ചേരിയിലെ മഴുവഞ്ചേരിയിൽ താമക്കുന്നു. നിലവിൽ സർഗസ്വരം എന്ന സംഘടനയുടെ പ്രസിഡണ്ടാണ്[3]. ലീലയാണ് ഭാര്യ. ഷെൻഷി ജയരാജ്, മനീഷ ഗിരീഷ്, മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ ഭാസി പാങ്ങിൽ[4] എന്നിവർ മക്കളാണ്.

കൃതികൾ[തിരുത്തുക]

പട്ടുനൂൽപ്പുഴുക്കൾ, സുന്ദരിപ്പശു, ഓടാമ്പൽ, വെളളിനക്ഷത്രങ്ങളേ തേടി, മെഴുകുതിരികൾ, തന്നെപ്പരന്നതും തല്ലിപ്പരത്തിയതും, മുലയറുത്തും മുടിമുറിച്ചും, അഭിഷേകച്ചടങ്ങിലെ ബാലൻ (1982)[5], ഉൗന്നുവടികൾ (1987)[6], ഭൃത്യൻമാർ (1990)[7], സഹയാത്രികർ (1996)[8], അകത്തളം (2013)[9], ഒരു ഞണ്ടിൻറെ ആത്മകഥ (2014)[10], വീരാംഗന (2015)[11], നന്ദികേശൻ സാക്ഷി (2017)[12], കൃഷ്ണന്റെ ജനനവും സഖാവ് ശേഖരനും (2017)[13], ഇങ്ങനെ കടലെടുക്കുന്ന കുറേ ജീവിതങ്ങൾ (2017)[14] തുടങ്ങി 20 ഓളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[15]

പുരസ്കാരം[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാങ്ങിൽ_ഭാസ്കരൻ&oldid=2621262" എന്ന താളിൽനിന്നു ശേഖരിച്ചത്