പാക്സെ
പാക്സെ
ປາກເຊ | |
---|---|
Pakse District | |
Coordinates: 15°07′N 105°47′E / 15.117°N 105.783°E | |
Country | Laos |
Province | Champasak province |
District | Pakse district |
ജനസംഖ്യ (2015) | |
• ആകെ | 77,900 |
• Religions | Buddhism |
സമയമേഖല | UTC+7 (ICT) |
പാക്സെ തെക്കൻ ലാവോഷ്യൻ പ്രവിശ്യയായ ചമ്പസാക്കിൻ്റെ തലസ്ഥാനവും ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണ്. ക്സെ ഡോൺ, മാകെങ് നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ ജില്ലയിൽ 2015 ലെ ലാവോഷ്യൻ കനേഷുമാരി പ്രകാരം ഏകദേശം 77,900 ജനസംഖ്യയുണ്ടായിരുന്നു.[1] 1946-ൽ മറ്റ് ലാവോ പ്രദേശങ്ങളുമായി ഏകീകരിക്കപ്പെടുന്നതുവരെ ചമ്പസാക്ക് രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്നു പാക്‌സെ.
ചരിത്രം
[തിരുത്തുക]1905-ൽ ഫ്രഞ്ചുകാർ പാക്‌സെയിൽ ഒരു ഭരണനിർവ്വഹണത്തിനുള്ള ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചു. 1946-ൽ ലാവോസ് രാജ്യം രൂപീകരിക്കുന്നതുവരെ ചമ്പസാക്കിലെ ലാവോ രാജ്യത്തിൻ്റെ തലസ്ഥാന നഗരിയായിരുന്നു ഇത്. ഫ്രാങ്കോ-തായ് യുദ്ധത്തിനുശേഷം, മുമ്പ് ഫ്രഞ്ച് നിയന്ത്രിത പ്രദേശവും കംബോഡിയയുടെ ഭാഗവുമായിരുന്ന പ്രീ വിഹിയർ പ്രവിശ്യയും ലാവോസിൻ്റെ ഭാഗമായിരുന്ന മെകോംഗ് നദിയുടെ മറുവശത്ത് സ്ഥിതി ചെയ്തിരുന്ന ചമ്പസാക് പ്രവിശ്യയുടെ ഭാഗവും ഫ്രഞ്ചുകാർ തായ്ലാൻറിന് വിട്ടുകൊടുത്തു.
ലാവോഷ്യൻ ആഭ്യന്തരയുദ്ധത്തിലെ പ്രധാന വ്യക്തിയായിരുന്ന ബൗൺ ഓം ന ചംപാസക്ക് രാജകുമാരൻറെ ആദ്യകാല ആസ്ഥാനവും വസതിയായും ഈ നഗരം പ്രവർത്തിച്ചിരുന്നു. രാജകുമാരൻ ചമ്പസാക് കൊട്ടാരത്തിൻ്റെ നിർമ്മാണം തുടങ്ങിയെങ്കിലും 1974-ൽ അത് പൂർത്തിയാകുന്നതിന് മുമ്പ് അവിടെനിന്ന് പലായനം ചെയ്തു. 1975 മെയ് മാസത്തിൽ നഗരം പാതെറ്റ് ലാവോ സൈന്യത്തിൻ്റെ കീഴിലായി. 1975 ന് ശേഷം, പാക്സെ മേഖലയിൽ ഗണ്യമായ സാമ്പത്തിക പ്രാധാന്യം നേടി. മെക്കോങ് നദിയ്ക്കു മുകളിൽ ജാപ്പനീസ് സഹായത്തോടെ നിർമ്മിച്ച ഒരു പാലത്തിൻ്റെ നിർമ്മാണം തായ്‌ലൻഡിലെ ഉബോൺ റച്ചത്താനിയുമായി റോഡ് ഗതാഗതം അനുവദിക്കുകയും നഗരത്തെ അയൽരാജ്യങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കുകയും ചെയ്യുന്നു.
ജനസംഖ്യാശാസ്ത്രം
[തിരുത്തുക]1943-ൽ പാക്സെ നഗരത്തിലെ ജനസംഖ്യയുടെ 62 ശതമാനവും വിയറ്റ്നാം വംശജർ ആയിരുന്നു.[2] ഇന്ന്, പാക്‌സെ നിരവധി വംശീയ ചൈനക്കാരുടെ ആസ്ഥാനമാണ്.
മതം
[തിരുത്തുക]ജനസംഖ്യയുടെ ഭൂരിപക്ഷവും ബുദ്ധമതക്കാരായ ഈ നഗരത്തിൽ നിരവധി ക്ഷേത്രങ്ങളുണ്ട്. 1935-ൽ നിർമ്മിച്ചതും പാക്‌സെയിലെ ഏറ്റവും വലിയ ക്ഷേത്രവുമായ വാറ്റ് ലുവാങ്, ചൈനീസ് ക്ഷേത്രമായ വാട്ട് സോപ്‌സെ എന്നിവ ഇവിടെയുള്ള ക്ഷേത്രങ്ങളിൽ ചിലതാണ്.[3] കർദ്ദിനാൾ ലൂയിസ്-മാരി ലിംഗ് മാങ്ഖാനെഖൂൻ്റെ നേതൃത്വത്തിലുള്ള റോമൻ കാത്തലിക് അപ്പസ്തോലിക് വികാരിയേറ്റ് ഓഫ് പാക്സെയുടെ ആസ്ഥാനം കൂടിയാണ് പാക്സെ നഗരം.
സംസ്കാരം
[തിരുത്തുക]പ്രവിശ്യയിൽ നിന്നുള്ള ചരിത്ര രേഖകളുടെയും പുരാവസ്തുക്കളുടെയും ശേഖരമുള്ള ചമ്പസാക് പ്രൊവിൻഷ്യൽ മ്യൂസിയം നഗരത്തിലാണ്.
അടിസ്ഥാന സൗകര്യങ്ങൾ
[തിരുത്തുക]ആരോഗ്യം
[തിരുത്തുക]നഗരത്തിൽ ആകെ രണ്ട് ആശുപത്രികളുണ്ട്. അതിലൊന്ന് ലാവോസിലെ രണ്ടാമത്തെ വലിയ ആശുപത്രിയാണെങ്കിലും തായ് ആശുപത്രികൾ മികച്ച രീതിയിൽ സജ്ജീകരിച്ചിരിക്കുന്നതിനാൽ നിരവധി പൗരന്മാർ അതിർത്തി കടന്ന് ചികിത്സയ്ക്കായി തായ്‌ലൻഡിലേക്ക് പോകുന്നു.[4] മഴക്കാലത്ത് മലേറിയയും ഡെങ്കിപ്പനിയും പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
ഗതാഗതം
[തിരുത്തുക]റോഡ്
[തിരുത്തുക]ലാവോസിലെ പ്രധാന ഗതാഗത ഹൈവേയായ നാഷണൽ റോഡ് 13 ലാണ് പാക്സെ നഗരം സ്ഥിതി ചെയ്യുന്നത്.
ഇതിന് ക്സെ ഡോൺ നദിയ്ക്ക് മുകളിൽ ഫ്രഞ്ച്, റഷ്യൻ പാലങ്ങളും ലാവോസിലെ മെകോങ്ങിനു മുകളിലൂടെ കടന്നുപോകുന്ന അഞ്ച് പാലങ്ങളിൽ ഒന്നായ ലാവോ നിപ്പോൺ എന്ന ഒരു പാലവും ഉണ്ട്. ബൊലാവൻ പീഠഭൂമിയിലേക്കും അതുപോലെ തെക്കൻ പ്രവിശ്യകളായ സലാവൻ, സെകോങ്, അട്ടപ്യൂ എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടംകൂടിയാണ് പാക്‌സെ.
വ്യോമഗതഗതം
[തിരുത്തുക]പാക്‌സെ അന്താരാഷ്ട്ര വിമാനത്താവളമാണ് ഇവിടെ സർവീസ് നടത്തുന്നത്. പാക്‌സെ വിമാനത്താവളത്തിൻ്റെ നിർമ്മാണം 2009 നവംബർ 2-ന്[5] പൂർത്തിയാകുകയും വിയൻ്റിയൻ, സിയേം റീപ്പ്, ഹോ ചി മിൻ സിറ്റി, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിക്കുകയും ചെയ്തു.
കാലാവസ്ഥ
[തിരുത്തുക]ഉഷ്ണമേഖലാ സാവന്ന കാലാവസ്ഥ (കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണം Aw) അനുഭവപ്പെടാറുള്ള പാക്‌സെ നഗരത്തിൽ വർഷം മുഴുവനും വളരെ ചൂടുള്ള താപനിലയാണ്. പ്രത്യേകിച്ച് മൺസൂൺ കാലത്തിനു മുമ്പുള്ള മാസങ്ങളിൽ (മാർച്ച്-ഏപ്രിൽ) താപനില ഉയർന്നതാണ്. ഒരു പ്രത്യേക ആർദ്ര കാലാവസ്ഥയും (ഏപ്രിൽ-ഒക്ടോബർ) വരണ്ട കാലാവസ്ഥയും (നവംബർ-മാർച്ച്) ഇവിടെയുണ്ട്.[6]
കാലാവസ്ഥ പട്ടിക for Pakxe | |||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
J | F | M | A | M | J | J | A | S | O | N | D | ||||||||||||||||||||||||||||||||||||
1.8
31
18
|
16.3
33
21
|
25.0
35
24
|
75.2
35
25
|
245.0
33
25
|
323.6
31
25
|
433.6
31
24
|
467.5
30
24
|
308.7
30
24
|
115.9
31
23
|
29.8
31
21
|
2.0
30
19
|
||||||||||||||||||||||||||||||||||||
താപനിലകൾ °C ൽ ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ source: [1] | |||||||||||||||||||||||||||||||||||||||||||||||
ഇംപീരിയൽ കോൺവെർഷൻ
|
Pakse (1991–2020) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 36.7 (98.1) |
38.8 (101.8) |
39.5 (103.1) |
41.1 (106) |
41.3 (106.3) |
38.3 (100.9) |
38.2 (100.8) |
35.0 (95) |
36.0 (96.8) |
36.7 (98.1) |
36.7 (98.1) |
36.6 (97.9) |
41.3 (106.3) |
ശരാശരി കൂടിയ °C (°F) | 32.2 (90) |
33.7 (92.7) |
35.2 (95.4) |
35.8 (96.4) |
33.8 (92.8) |
32.0 (89.6) |
31.0 (87.8) |
30.8 (87.4) |
31.1 (88) |
31.8 (89.2) |
31.9 (89.4) |
31.3 (88.3) |
32.55 (90.58) |
പ്രതിദിന മാധ്യം °C (°F) | 26.0 (78.8) |
27.8 (82) |
29.8 (85.6) |
30.6 (87.1) |
29.5 (85.1) |
28.4 (83.1) |
27.7 (81.9) |
27.5 (81.5) |
27.5 (81.5) |
27.4 (81.3) |
26.8 (80.2) |
25.6 (78.1) |
27.88 (82.18) |
ശരാശരി താഴ്ന്ന °C (°F) | 19.2 (66.6) |
21.3 (70.3) |
24.3 (75.7) |
25.8 (78.4) |
25.5 (77.9) |
25.1 (77.2) |
24.6 (76.3) |
24.5 (76.1) |
24.2 (75.6) |
23.2 (73.8) |
21.5 (70.7) |
19.5 (67.1) |
23.22 (73.81) |
താഴ്ന്ന റെക്കോർഡ് °C (°F) | 7.8 (46) |
10.8 (51.4) |
10.1 (50.2) |
16.2 (61.2) |
20.3 (68.5) |
21.5 (70.7) |
21.4 (70.5) |
21.5 (70.7) |
19.8 (67.6) |
16.7 (62.1) |
12.4 (54.3) |
8.9 (48) |
7.8 (46) |
മഴ/മഞ്ഞ് mm (inches) | 4.4 (0.173) |
8.0 (0.315) |
24.9 (0.98) |
60.3 (2.374) |
203.4 (8.008) |
290.7 (11.445) |
422.4 (16.63) |
444.2 (17.488) |
367.2 (14.457) |
114.8 (4.52) |
24.0 (0.945) |
5.5 (0.217) |
1,969.9 (77.555) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 1.0 mm) | 1 | 1 | 3 | 6 | 16 | 20 | 23 | 24 | 20 | 11 | 4 | 1 | 129 |
% ആർദ്രത | 62 | 60 | 59 | 65 | 75 | 82 | 83 | 85 | 84 | 79 | 72 | 67 | 72.8 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 258.6 | 232.2 | 235.3 | 227.2 | 201.7 | 149.7 | 133.0 | 127.4 | 138.3 | 198.7 | 227.8 | 248.3 | 2,378.1 |
Source #1: World Meteorological Organization[7] | |||||||||||||
ഉറവിടം#2: NOAA (humidity 1961–1990 and extremes),[8][9] The Yearbook of Indochina (1932-1933, 1936-1937)[10][11] |
അവലംബം
[തിരുത്തുക]- ↑ "Results of Population and Housing Census 2015" (PDF). Lao Statistics Bureau. Retrieved 19 February 2024.
- ↑ Stuart-Fox, Martin (1997). A History of Laos. Cambridge University Press, p. 51. ISBN 978-0-521-59746-3.
- ↑ "Pakse Town". Southern Laos. Southern Laos. Archived from the original on 2017-10-25. Retrieved 25 October 2017.
- ↑ "Healthcare in Pakse". Archived from the original on October 19, 2013. Retrieved May 20, 2012.
- ↑ "Pakse; Information & Statistics,". Travel-Tourist-Information-Guide.com. Retrieved 2014-12-08.
- ↑ S.L, Tutiempo Network. "Climate Pakse - Climate data (489550)". www.tutiempo.net (in ഇംഗ്ലീഷ്). Retrieved 2023-04-10.
- ↑ "World Meteorological Organization Climate Normals for 1991–2020". World Meteorological Organization. Archived from the original on 17 July 2021. Retrieved 2 August 2023.
- ↑ "Pakse Climate Normals 1961-1990". National Oceanic and Atmospheric Administration. Retrieved January 11, 2013.
- ↑ "Global Surface Summary of the Day - GSOD". National Oceanic and Atmospheric Administration. Retrieved January 26, 2023.
- ↑ The Yearbook of Indochina (1932-1933)
- ↑ The Yearbook of Indochina (1936-1937)