പാക്കനാർ തൊള്ളായിരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൊള്ളായിരം പാട്ടുകൾ ഉൾക്കൊണ്ടിട്ടുള്ള ഒരു കാവ്യമാണ് പാക്കനാർ തൊള്ളായിരം. കവിതയ്ക്കു പറയത്തക്ക ഗുണമൊന്നുമില്ലെന്നു ഉള്ളൂർ അഭിപ്രായപ്പെട്ടിട്ടുള്ള ഈ കൃതിയുടെ കുറച്ചു ഭാഗങ്ങൾ ‌പോർത്തുഗീസ് ഗ്രന്ഥകാരനായ ഫെനിഷ്യോ ഉദ്ധരിച്ചിട്ടുണ്ട്. ഇതിൽ കൂടുതലായി ഒരു ഭാഗവും ലഭിച്ചിട്ടില്ല.

കൊച്ചി, പുറക്കാട് എന്നീ സ്ഥലങ്ങളിൽ ഉദ്ദേശം 760-ആണ്ടുമുതൽ പാതിരിയായിരുന്ന, ജേക്കബ് ഫെനിഷ്യോ എന്ന ഒരു പോർത്തുഗീസ് ഗ്രന്ഥകാരൻ പോർത്തുഗീസുഭാഷയിൽ (Livroda Seitados Indios Orientalis), കേരളത്തെപ്പറ്റി രചിച്ച കൃതിയാണ്ʻʻലിവ്രോദ സൈതാദോസ് ഇൻഡിയോസ് ഓറിയെന്റാലിസ്ˮ ഈ ഗ്രന്ഥത്തിൽ പാക്കനാർ തൊള്ളായിരം എന്ന ഗ്രന്ഥത്തെ പ്രമാണീകരിച്ചു് അദ്ദേഹം അനേകം ഹൈന്ദവാചാരങ്ങളെ എതിർക്കുന്നു. ആ പേരിൽ പാക്കനാർ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ടെന്നു നാം മറ്റു പ്രകാരത്തിൽ അറിയുന്നില്ല.

ഉള്ളൂരിന്റെ നിരീക്ഷണം[തിരുത്തുക]

ഈ പാട്ടുകളിലെ ഭാഷാരീതി നോക്കിയാൽ പ്രസ്തുതഗ്രന്ഥം ഫെനിഷ്യോ കേരളത്തിൽ താമസിച്ചിരുന്ന കാലത്തു പാക്കനാരുടേതാണെന്നു പറഞ്ഞു് ആരോ എഴുതി ഹിന്ദുമതഖണ്ഡനത്തിനായി അദ്ദേഹത്തെ ഏല്പിച്ചപോലെയാണു് തോന്നുന്നതെന്ന് ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിലഭിപ്രായപ്പെടുന്നു.[1]

അവലംബം[തിരുത്തുക]

  1. ഉള്ളൂർ എസ്. പരമേശ്വര അയ്യർ, കേരള സാഹിത്യ ചരിത്രം (1964). പാക്കനാർ തൊള്ളായിരം. കേരള സാഹിത്യ അക്കാദമി.
"https://ml.wikipedia.org/w/index.php?title=പാക്കനാർ_തൊള്ളായിരം&oldid=3754578" എന്ന താളിൽനിന്ന് ശേഖരിച്ചത്