പാക്കനാർകളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒരു അനുഷ്ഠാനകലയാണ് പാക്കനാർകളി. ആറു പേരുള്ള സംഘമാണ് ഇതവതരിപ്പിക്കുന്നത്. പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാരാണ് കഥാനായകൻ. ഭയം ജനിപ്പിക്കുന്നതു പോലെ കോലങ്ങൾ വരയ്ക്കുന്നു. കൈയ്യിൽ പാണൻതോൽ പിടിച്ച് രണ്ടു തുള്ളർകാർ രംഗത്ത് വന്ന് വാദ്യത്തിനും പാട്ടിനുമനുസരിച്ച് തുള്ളുന്നു. വിളക്കുവച്ച് നിറനാഴിയൊരുക്കി പാക്കനാരുടെ കഥചൊല്ലുന്നു. മദ്ദളം, ഉടുക്ക്, കൈത്താളം, കിണ്ണൻ എന്നിവയാണ് പ്രധാന വാദ്യോപകരണങ്ങൾ.

"https://ml.wikipedia.org/w/index.php?title=പാക്കനാർകളി&oldid=1921030" എന്ന താളിൽനിന്ന് ശേഖരിച്ചത്