പാം സ്പ്രിംഗ്സ്

Coordinates: 33°49′49″N 116°32′43″W / 33.83028°N 116.54528°W / 33.83028; -116.54528
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാം സ്പ്രിംഗ്സ്, കാലിഫോർണിയ
City of Palm Springs
Downtown Palm Springs
Downtown Palm Springs
Location in Riverside County, California
Location in Riverside County, California
Coordinates: 33°49′49″N 116°32′43″W / 33.83028°N 116.54528°W / 33.83028; -116.54528[1]
Country അമേരിക്കൻ ഐക്യനാടുകൾ
State California
County Riverside
IncorporatedApril 20, 1938[2]
ഭരണസമ്പ്രദായം
 • MayorRobert Moon[3]
വിസ്തീർണ്ണം
 • ആകെ94.98 ച മൈ (245.99 ച.കി.മീ.)
 • ഭൂമി94.12 ച മൈ (243.78 ച.കി.മീ.)
 • ജലം0.85 ച മൈ (2.21 ച.കി.മീ.)  0.90%
ഉയരം479 അടി (146 മീ)
ജനസംഖ്യ
 • ആകെ44,552
 • കണക്ക് 
(2016)[6]
47,689
 • ജനസാന്ദ്രത506.66/ച മൈ (195.62/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
92262–92264
Area codes442/760
FIPS code06-55254
GNIS feature IDs1652768, 2411357
വെബ്സൈറ്റ്palmsprings-ca.gov

പാം സ്പ്രിംഗ്സ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ റിവർസൈഡ് കൗണ്ടിയിലുൾപ്പെട്ടതും കോച്ചെല്ലാ താഴ്വരയുടെ പരിധിക്കുള്ളിൽ സ്ഥിതിചെയ്യുന്നതുമായ ഒരു മരുഭൂ റിസോർട്ട് പട്ടണമാണ്. സാൻ ബർണാർഡിനോയ്ക്ക് ഏതാണ്ട് 55 മൈൽ (89 കി. മീ.) കിഴക്കായും, ലോസ് ആഞ്ചലസിന് 107 മൈൽ (172 കി.മീ) കിഴക്കായും, സാൻ ഡിയാഗോയ്ക്ക് 123 മൈൽ (198 കിലോമീറ്റർ) വടക്കുകിഴക്കായും അരിസോണയിലെ ഫീനിക്സ് നഗരത്തിന് 268 മൈൽ (431 കി.മീറ്റർ) പടിഞ്ഞാറായുമാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2010 ലെ യു.എസ്. സെൻസസിൽ ഈ നഗരത്തിലെ ആകെ ജനസംഖ്യ 44,552 ആയിരുന്നു എന്നു കണ്ടെത്തിയിരുന്നു. ഏതാണ്ട് 94 ചതുരശ്ര മൈൽ (240 ചതുരശ്ര കി.മീ ) വിസ്തൃതിയുള്ള പാം സ്പ്രിംഗ്സ് ഭൂവിസ്തൃതിയിൽ കൌണ്ടിയിലെ ഏറ്റവും വലിയ നഗരമായി മാറുന്നു.

ബൈക്കിംഗ്, ഗോൾഫ്, മലകയറ്റം, കുതിരസവാരി, നീന്തൽ, ടെന്നീസ് എന്നിവ പാം സ്പ്രിംഗിനു സമീപത്തുള്ള മരുഭൂമിയിലും മലനിരകളിലുമായി അരങ്ങേറുന്ന പ്രധാന വിനോദങ്ങളാണ്. മധ്യകാല നൂറ്റാണ്ടിലെ ആധുനിക വാസ്തുവിദ്യ, ഡിസൈൻ ഘടകങ്ങൾ, കലകൾ, സാംസ്കാരിക ദൃശ്യങ്ങൾ എന്നിവയ്ക്കെല്ലാം ഈ നഗരം പ്രശസ്തമാണ്.

ചരിത്രം[തിരുത്തുക]

കോളനിവാഴ്ച്ചയ്ക്കു മുമ്പ്

ഏകദേശം 2,000 വർഷങ്ങൾക്കുമുമ്പ് ഇവിടെ താമസമുറപ്പിച്ചിരുന്ന കഹ്വില്ല ജനങ്ങളായിരുന്നു ഈ പ്രദേശത്തെ ആദിമനിവാസികൾ. യൂറോപ്യൻ ആഗമനത്തിനു നൂറുകണക്കിനു വർഷങ്ങൾക്കുമുമ്പ് മറ്റു സംസ്കാരങ്ങളിൽനിന്നും ഒറ്റപ്പെട്ട് കഹ്വില്ല ഇന്ത്യക്കാർ ഇവിടെ താമസിച്ചിരുന്നു. ഉട്ടോ-ആസ്ടെക്കൻ ഭാഷാകുടുംബത്തിലെ ഒരു വകഭേദമായ ഇവില്യൂവാട്ട് (Ivilyuat) ആണ് ഇവർ സംസാരിച്ചിരുന്നത്. കഹ്വില്ല ലയണിനെപ്പോലെയുള്ള (ചീഫ് ജുവാൻ അൻറോണിയോ) നിരവധി പ്രബലരും ശക്തരുമായ കഹ്വില്ല നേതാക്കൾ പാം സ്പ്രിംഗ്സിൽനിന്നുള്ളവരായിരുന്നു. ശൈത്യകാലങ്ങളിൽ കാന്യോണിൽ അധിവസിക്കാറുണ്ടായിരുന്ന ഇവർ പലപ്പോഴും വേനൽക്കാലമാകുമ്പോഴേയ്ക്ക് താരമ്യേന കുളിർമ്മയുള്ള ചിനോ കാന്യോണിലയ്ക്കു മാറിത്താമസിച്ചിരുന്നു.  

ജലവും തണലും സമൃദ്ധമായതിനാൽ പാം സ്പ്രിങ്ങ്സിന്റെ മലയിടുക്കുകളിൽ കഹ്വില്ല ഇന്ത്യൻ വർഗ്ഗക്കാർക്ക് നിരവധി അധിവാസകേന്ദ്രങ്ങൾ ഉണ്ടായിരുന്നു. ശൈത്യകാലത്ത് അവർ ഇവിടെ സമൃദ്ധമായിരുന്ന വിവിധങ്ങളായ ചൂടുള്ള നീരുറവകൾ ഉപയോഗിച്ചിരുന്നു. അടുത്തുള്ള തടാകങ്ങളിൽനിന്നും നദികളിൽനിന്നും മീൻ പിടിക്കുന്നതിനൊപ്പം കാഹ്വില്ല ജനത മുയൽ, മലയാടുകൾ, തിത്തിരിപ്പക്ഷി തുടങ്ങിയവയെ വേട്ടയാടിപ്പിടിച്ചിരുന്നു.

വേട്ടയാടൽ ഈ വർഗ്ഗത്തിലെ പുരുഷന്മാരുടെ ചുമതലയായിരുന്നുവെങ്കിലും  സ്ത്രീകൾ ചെറുപഴങ്ങൾ, അക്കോണുകൾ (ഓക്ക് മരത്തിന്റെ കായ), വിത്തുകൾ എന്നിവ ശേഖരിക്കുന്നതിന് നിയോഗിക്കപ്പെട്ടിരുന്നു.  മെസ്ക്വിറ്റെ ബീൻസുപയോഗിച്ച് അവർ ഒരു തരം ദോശയുണ്ടാക്കിയിരുന്നു. കഹ്വില്ലാകൾ പലപ്പോഴും ഇന്ത്യൻ ഗിരികന്ദരങ്ങളിലാണു തങ്ങളുടെ വേനൽക്കാലം ചെലവഴിച്ചിരുന്നതെങ്കിലും പട്ടണമദ്ധ്യത്തിലുള്ള ഇന്നത്തെ സ്പാ റിസോർട്ട് കാസിനോ നിലനിൽക്കുന്ന സ്ഥലത്ത് പ്രകൃതിദത്തമായ ചൂടുള്ള ഉറവുകൾ നിലനിന്നിരുന്നതു കാരണമായി ശൈത്യകാലത്തെ അധിവാസത്തിനായി ഉപയോഗിച്ചിരുന്നു. ടാഹ്ക്വിറ്റ് കാന്യോൺ, ചിനോ കാന്യോൺ, ഇന്ത്യൻ കാന്യോൺ എന്നിവിടങ്ങളിൽ തദ്ദേശീയ അമേരിക്കൻ ഇന്ത്യാക്കാരുടെ പെട്രോഗ്ലിഫിക്സുകൾ കാണാൻ സാധിക്കുന്നു.

കഹ്വില്ലകളടുടെ ജലസേചനത്തിനുള്ള കിടങ്ങുകൾ, ചിറകൾ, വീടിനോടു ചേർന്നുള്ള ജലസേചന കുഴികൾ എന്നിവയും ഇവിടെ കാണാവുന്നതാണ്. പുരാതന പെട്രോഗ്ലിഫ്സുകൾ, പിക്റ്റോഗ്രാഫുകൾ, ഉരൽക്കുഴികൾ എന്നിവ ആൻഡ്രിയാസ് കാന്യോണിൽ കാണുവാൻ സാധിക്കുന്നു. ഭക്ഷണാവശ്യത്തിന് അക്കോണുകൾ പൊടിക്കുവാനായി ഉരൽക്കുഴികൾ ഉപയോഗിച്ചിരുന്നു.

1876 ൽ 31,128 ഏക്കർ വിസ്തൃതിയുള്ള അഗ്വാ കാലിയെൻറെ (ഹോട്ട് വാട്ടർ) റിസർവേഷൻ സ്ഥാപിക്കപ്പെട്ടു. ഇതിലെ 6,700 ഏക്കർ പ്രദേശം പാം സ്പ്രിംഗ് നഗരകേന്ദ്രത്തിനു സമീപമാണ് സ്ഥിതിചെയ്യുന്നത്. തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ഭൂപ്രദേശങ്ങൾ സുദീർഘ കാലത്തേയ്ക്കു പാട്ട വ്യവസ്ഥയിലുള്ള പ്രദേശങ്ങളായി കണക്കാക്കപ്പെടുകയും കാലിഫോർണിയയിലെ ചിലവേറിയ സമൂഹങ്ങൾക്കു തൊട്ടായി നിലനിൽക്കുകയും ചെയ്യുന്നതിനാൽ ഈ വർഗ്ഗക്കാരെ കാലിഫോർണിയയിലെ സമ്പന്ന വർഗ്ഗങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Palm Springs". Geographic Names Information System. United States Geological Survey. Retrieved November 11, 2014.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  3. "Robert Moon" (PDF). City of Palm Springs. Retrieved May 6, 2017.
  4. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  5. "Palm Springs (city) QuickFacts". United States Census Bureau. Archived from the original on ഓഗസ്റ്റ് 26, 2012. Retrieved ഫെബ്രുവരി 11, 2015.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=പാം_സ്പ്രിംഗ്സ്&oldid=3402355" എന്ന താളിൽനിന്ന് ശേഖരിച്ചത്