പശ്ചിമതാരക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പശ്ചിമതാരക
തരംവർത്തമാന പത്രം
ഉടമസ്ഥ(ർ)കോട്ടയം അക്കരെ കുര്യൻ റൈട്ടർ[അവലംബം ആവശ്യമാണ്]
പ്രസാധകർകോട്ടയം അക്കരെ കുര്യൻ റൈട്ടർ[അവലംബം ആവശ്യമാണ്]
എഡിറ്റർ-ഇൻ-ചീഫ്ടി. ജെ. പൈലി
കല്ലൂർ ഉമ്മൻ ഫിലിപ്പോസ്
സ്ഥാപിതം1864
ഭാഷമലയാളം
ആസ്ഥാനംകൊച്ചി

1864-ൽ കൊച്ചിയിൽനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് പശ്ചിമതാരക.[1] [2]1960-ൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ വർത്തമാന് പത്രമായ വെസ്റ്റേൺ സ്റ്റാറിന്റെ മലയാളം എഡിഷനായാണ് പശ്ചിമതാരക തുടങ്ങുന്നത്. ഇട്ടൂപ്പ് റൈറ്റർ, ടി.ജെ. പൈലി എന്നിവരായിരുന്നു ആദ്യപത്രാധിപന്മാർ[3]. പിന്നീട് 1865 മാർച്ച് 24-ന് കല്ലൂർ ഉമ്മൻ ഫിലിപ്പോസ് പത്രാധിപത്വം ഏറ്റെടുത്തു. ഇതിലൂടെ മലയാളത്തിലെ ആദ്യ പത്രാധിപർ എന്ന സ്ഥാനം ഇദ്ദേഹത്തിനു ലഭിച്ചു.[4] [5]കോട്ടയം അക്കരെ കുര്യൻ റൈട്ടരിന്റെ ഉടമസ്ഥതയിലാണ്‌ പത്രത്തിന്റെ ജനനം.[അവലംബം ആവശ്യമാണ്] 1872 ചിങ്ങം 1 മുതൽ കൊച്ചിയിൽ നിന്നും പുലിക്കോട്ടിൽ ജോസഫ്‌ മാർ ദിവന്നാസ്യോസ്‌ രണ്ടാമൻ ആരംഭിച്ച കേരള പതാകയും പശ്ചിമ താരകയും ഒന്നിച്ച്‌ കുറെക്കാലം പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഏറെക്കാലം അത്‌ തുടരാനായില്ല. പിന്നീട്‌ 1977-ൽ ആണ്‌ ഇതിന്‌ പുന:പസിദ്ധീകരണം സാധ്യമായത്‌. കോട്ടയം അക്കരെ സി.ചെറിയാൻ ആയിരുന്നു അന്ന്‌ ഉടമയും പ്രധാന പത്രാധിപരും. ആഴ്ചപ്പതിപ്പെന്ന നിലയിൽ മലയാളികൾ അത്‌ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ട്‌.എ. പാലമൂട്‌ ആയിരുന്നു പശ്ചിമ താരകയുടെ പത്രാധിപർ. പശ്ചിമ താരകയോടൊപ്പം പൂഞ്ചോല എന്നൊരു ബാല മാസികയും മികവുറ്റ രീതിയിൽ അക്കരെ സി. ചെറിയാൻ നടത്തിയിരുന്നു. രണ്ടും 1984-ൽ നിലച്ചു പോയി.


അവലംബം[തിരുത്തുക]

  1. "മലയാള പത്രപ്രവർത്തനം". keralatourism.org. പാർക്ക്‌ വ്യൂ, തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പ്‌, കേരള സർക്കാർ. മൂലതാളിൽ (സാഹിത്യചരിത്രം) നിന്നും 2011-09-09 05:46:14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 മെയ് 2014. Check date values in: |accessdate= and |archivedate= (help)
  2. http://www.dutchinkerala.com/englishrules.php?id=16
  3. തോമസ്, ഡോ. പി. ജെ. (1989) [നവംബർ 1935]. സ്കറിയാ സക്കറിയ (ed.). മലയാളസാഹിത്യവും ക്രിസ്ത്യാനികളും (3 ed.). കോട്ടയം: ഡി.സി. ബുൿസ്. p. 555. ISBN 81-7130 - 083 -9. Unknown parameter |month= ignored (help); Cite has empty unknown parameters: |accessyear=, |accessmonth=, and |coauthors= (help)
  4. ആൾമാറാട്ടം എന്ന കൃതിയിൽ ഡോ.കെ.വി. തോമസ് 2009-ൽ എഴുതിയ ആമുഖം
  5. C.L. Antony, Bhashagadya Sahitya Charithram - Prasthanangalilude (Mal.), Kottayam, 1958.
"https://ml.wikipedia.org/w/index.php?title=പശ്ചിമതാരക&oldid=3534109" എന്ന താളിൽനിന്ന് ശേഖരിച്ചത്