പവിഴവാലൻ വയലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പവിഴവാലൻ വയലി
Crimson-tailed Marsh Hawk
OrthetrumPruinosum.jpg
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: ആർത്രോപോഡ
ക്ലാസ്സ്‌: പ്രാണി
നിര: തുമ്പി
ഉപനിര: കല്ലൻതുമ്പി
കുടുംബം: Libellulidae
ജനുസ്സ്: Orthetrum
വർഗ്ഗം: O. pruinosum
ശാസ്ത്രീയ നാമം
Orthetrum pruinosum
(Burmeister, 1839)

കല്ലൻ തുമ്പികളിൽ ഒരിനമാണ് പവിഴവാലൻ വയലി - Crimson-tailed Marsh Hawk (ശാസ്ത്രീയനാമം:- Orthetrum pruinosum). ആൺതുമ്പികളുടെ ഉരസ്സിന്റെ മുകൾഭാഗം നീലനിറത്തിലും വാൽ പവിഴവർണ്ണത്തിലും കാണപ്പെടുന്നു. പെൺതുമ്പികളുടെ ഉരസ്സിൽ ചുവപ്പുകലർന്ന തവിട്ടു നിറവും അതിൽ വരകളും കാണാം. ഇവയുടെ മറ്റു ഭാഗങ്ങൾ മങ്ങിയ നിറത്തിൽ കാണപ്പെടുന്നു. കുളങ്ങളുടെയും വയലുകളുടെയും സമീപം ഇവ സാധാരണയായി കാണപ്പെടുന്നു. ഇടനാട് മേഖലയിലും വനപ്രദേശങ്ങളിലുമാണ് ഇവ കൂടുതലായി കാണുന്നത്. ഇന്ത്യയടക്കമുള്ള മിക്ക ഏഷ്യൻ രാജ്യങ്ങളും ഇവയുടെ ആവാസമേഖലകളാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പവിഴവാലൻ_വയലി&oldid=2423068" എന്ന താളിൽനിന്നു ശേഖരിച്ചത്