പവിഴത്തുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ മഴക്കാടുകളിലെ ശുദ്ധജലചതുപ്പുകളിൽ കാണപ്പെടുന്ന അഴകുള്ള ഒരിനം തുമ്പിയാണ് പവിഴത്തുമ്പി(Ruby-tailed Hawklet).(ശാസ്ത്രീയനാമം: Epithemis maria)

ശരീരപ്രകൃതി[തിരുത്തുക]

ആൺ-പെൺ തുമ്പികൾ തമ്മിൽ വളരെയധികം കാഴ്ചയിൽ വ്യത്യാസമുണ്ട്. ആൺ പവിഴതുമ്പികളുടെ മുഖം വെളുപ്പും ലോഹവർണ്ണത്തോടുകൂടിയ പച്ചനിറവുമാണ്. ശരീരത്തിനും കണ്ണുകൾക്കും ഇരുണ്ട തവിട്ടുനിറമാണ്. സുതാര്യമായ ചിറകുകളിൽ കറുപ്പുനിറമുള്ള പുള്ളിക്കുത്തുണ്ട്. ചിറകുകൾ ആരംഭിക്കുന്നിടത്ത് മഞ്ഞനിറമാണ്. മുതുകിലും അരപ്പട്ടയിലും മുഴുവൻ പവിഴത്തോട് സാദൃശ്യമുള്ള ചുവപ്പുനിറമാണ്.

പെൺതുമ്പിയുടെ ശരീരം മഞ്ഞനിറത്തിലാണ്. മുതികിലും അരപ്പട്ടയിലും ആൺതുമ്പിയുടെ ചുവപ്പുനിറത്തിനുപകരം തിളങ്ങുന്ന കടുത്ത മഞ്ഞനിറം തന്നെയാണ്.

ആവാസവ്യവസ്ഥ[തിരുത്തുക]

ചെറുസംഘങ്ങളായി സമൂഹജീവിതം നയിക്കുന്ന സ്വഭാവമുള്ള തുമ്പികളാണിവ. പശ്ചിമഘട്ടങ്ങളിലെ വനാന്തരങ്ങളിൽ മാത്രം കാനപ്പെടുന്ന ഒരു തനതു തുമ്പിവർഗ്ഗം കൂടിയാണിത്. ചതുപ്പുകളിലും കൈതക്കാടുകളിലും പൊന്തകളിലുമെല്ലാം മഴക്കാലങ്ങളിൽ യഥേഷ്ടം കാണാനാകും.

ശുദ്ധജലചതുപ്പുനിലങ്ങളോട് ചേർന്നുള്ള ഒഴുകുന്ന വെള്ളത്തിലാണ് ഇവ മുട്ടയിടുന്നത്. വനത്തിലുള്ളിലെ ചതുപ്പുകളുടെ നാശം ഇവയുടെ നിലനിൽപ്പിനു ഭീഷണിയാണ്.

അവലംബം[തിരുത്തുക]

  • കേരളത്തിലെ തുമ്പികൾ - മാതൃഭൂമി ആഴ്ചപ്പതിപ്പ് (2013 ഏപ്രിൽ 14-20) - സി. സുശാന്ത്
"https://ml.wikipedia.org/w/index.php?title=പവിഴത്തുമ്പി&oldid=3089343" എന്ന താളിൽനിന്ന് ശേഖരിച്ചത്