പവിത്രൻ തീക്കുനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പവിത്രൻ തീക്കുനി

മലയാള സാഹിത്യത്തിലെ ഉത്തരാധുനിക കവികളിൽ ഒരാളാണ്‌ പവിത്രൻ തീക്കുനി. മത്സ്യവില്പനക്കാരനായ മലയാളകവി എന്ന നിലയിൽ ശ്രദ്ധേയനായി. എ.അയ്യപ്പനുശേഷമുള്ള കാലത്തെ കവിയായി പരിഗണിക്കപ്പെടുന്നു.

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് തീക്കുനിയിൽ ജനിച്ചു. തീക്കുനി എന്നത് സ്ഥലപ്പേരാണ്. മയ്യഴി, മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്‌സ് കോളജിൽ ബി.എ. മലയാളത്തിനു ചേർന്നെങ്കിലും ആദ്യവർഷം തന്നെ പഠനം ഉപേക്ഷിച്ചു.

ദരിദ്രവും ദുഃഖഭരിതവുമായ കൌമാരയൌവ്വനാനുഭവങ്ങൾ തുറന്നു പറയുകയും ഉപജീവനത്തിനായി മത്സ്യവില്പന നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു.[1] വർത്തമാനകാലത്തിന്റെ നിഷ്ഠുരനീതിയുടെ രക്തസാക്ഷിയായി ഈ കവി സ്വന്തം ചിത്രം വരഞ്ഞുവെക്കുന്നു.[2] കവിതകൾ പലതും ഈ തിക്താനുഭവങ്ങളുടെ അടയാളങ്ങൾ പ്രകടമാക്കുന്നുണ്ടെങ്കിലും ആധുനികതയുടെ അരാജകത്വത്തോടുള്ള ആഭിമുഖ്യവും തെളിഞ്ഞുകാണാം[അവലംബം ആവശ്യമാണ്].

കൃതികൾ[തിരുത്തുക]

 • മുറിവുകളുടെ വസന്തം
 • കത്തുന്ന പച്ചമരങ്ങൾക്കിടയിൽ
 • ഭൂപടങ്ങളിൽ ചോര പെയ്യുന്നു
 • മഴക്കൂട്
 • രക്തകാണ്ഡം
 • തീക്കുനിക്കവിതകൾ
 • തെക്കില, യുപ്പില, തീക്കുനി (2012, ഓർമ്മക്കുറിപ്പുകൾ)

പുരസ്കാരങ്ങൾ[തിരുത്തുക]

 • കത്തുന്ന പച്ചമരങ്ങൾക്കിടയിൽ എന്ന കൃതിക്ക് 2006-ലെ കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എൻഡോ‌വ്മെന്റ് പുരസ്കാരം[3][4]
 • ആശാൻ പ്രൈസ്
 • ഇടശ്ശേരി അവാർഡ്

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Basheer, K. p m; Basheer, K. p m (2012-07-23). "A poet feeds on hunger, literally". The Hindu (in Indian English). ISSN 0971-751X. Retrieved 2018-02-11.
 2. "Pavithran Theekkuni: The poet as fishmonger". India Promise. 2018-02-11. Archived from the original on 2016-05-30. Retrieved 2018-02-11.
 3. http://www.keralasahityaakademi.org/ml_aw20.htm
 4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-15. Retrieved 2012-03-12.
"https://ml.wikipedia.org/w/index.php?title=പവിത്രൻ_തീക്കുനി&oldid=3820443" എന്ന താളിൽനിന്ന് ശേഖരിച്ചത്