പഴൂക്കര പള്ളി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തൃശ്ശൂർ ജില്ലയിലെ മാള പഞ്ചായത്തിലെ പഴൂക്കരയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് പഴൂക്കര പള്ളി (Pazhookkara Church) അഥവ സെന്റ് ജോസഫ്സ് പള്ളി (St: Joseph's Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്കാ സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ ജോസഫിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.
തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിൽ അമ്പഴക്കാട് ഫൊറോന പള്ളിയുടെ കീഴിലാണ് പഴൂക്കര പള്ളി.
ചാലക്കുടിയിൽ നിന്ന് 7 കിലോമീറ്റർ പടിഞ്ഞാറ് മാറി ചാലക്കുടി-മാള വഴിയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.
ചരിത്രം
[തിരുത്തുക]പഴൂക്കര നിവാസികൾ മൂന്ന് കിലോമീറ്റർ അകലെയുള്ള അമ്പഴക്കാട് ഫൊറോന പള്ളിയിലേക്ക് പോകുന്നതിന്റെ പ്രായോഗികബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് 1970 ൽ അമ്പഴക്കാട് ഫൊറോന പള്ളിയെ വിഭജിച്ച് പഴൂക്കര കേന്ദ്രമാക്കി പള്ളി പണിയാനുള്ള അനുമതി ലഭിച്ചു. 1974 മെയ് 8ന് പള്ളിയുടെ ശിലാസ്ഥാപനം നിർവഹിച്ചു. 1977 ഫെബ്രുവരി 19 ന് പള്ളി വെഞ്ചിരിപ്പും 1988 ജനുവരി 18 ന് ഇടവകയാകുകയും ചെയ്തു.
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]നാഴികക്കല്ലുകൾ
[തിരുത്തുക]പ്രധാന്യം | ദിവസം |
---|---|
പ്രഥമ ദേവാലയ വെഞ്ചിരിപ്പ് | 1977 ഫെബ്രുവരി 19 |
സെമിത്തേരി | 1977 ഫെബ്രുവരി 19 |
വൈദിക മന്ദിരം | 1986 ജനുവരി 1 |
ഇടവക പള്ളിയായത് | 1988 ജനുവരി 18 |