പഴശ്ശി ഗുഹ
പഴശ്ശി ഗുഹ | |
---|---|
![]() പഴശ്ശി ഗുഹ ഒരു ദൃശ്യം | |
Location | കക്കാടം പൊയിൽ നിലമ്പൂർ, കേരളം, ഇന്ത്യ |
Type | Segmented |
Elevation | 25 മീ (82 അടി) |
Total height | 5 മീ (16 അടി) |
Total width | 25 മീ (82 അടി) |

മലപ്പുറം ജില്ലയുടെ വടക്കുകിഴക്കെ അതിർത്തിയിൽ കക്കാടംപൊയിൽ എന്ന സ്ഥലത്ത് ആണ് പഴശ്ശി ഗുഹ സ്ഥിതി ചെയ്യുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലാ അതിർത്തിയായ നായാടംപൊയിലിലാണ് പഴശ്ശി ഗുഹ. ബ്രിട്ടീഷുക്കാർക്കെതിരെ ഒളിപ്പോര് നടത്തിയിരുന്ന കാലത്ത് പഴശിയും സംഘവും ഒളിച്ചു താമസിച്ചിരുന്നത് ഈ ഗുഹയിലായിരുന്നു. മലപ്പുറം ജില്ലയിലെ ചാലിയാർ പഞ്ചായത്തിലെ വാളാംതോടിലുൾപ്പെട്ടതാണ് ഈ ഗുഹ.[1]
എത്തിച്ചേരാൻ
[തിരുത്തുക]നിലമ്പൂരിൽ നിന്നും അകമ്പാടം വഴി മൂലേപ്പാടം പാലം കടന്ന് കക്കാടം പൊയിലിൽ എത്താം. കോഴിക്കോട്ട് നിന്നും വരുന്നവർക്ക് മുക്കം കാരമൂല കൂടരഞ്ഞി കൂമ്പാറ വഴിയും എത്താം.രണ്ട് വഴിക്കും കെ എസ് ആർ ടി സി ബസ് സർവീസ് ഉണ്ട്.[2] കക്കാടം പൊയിലിൽ നിന്നും കോഴിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പൊകുന്നവഴി വീണ്ടും 6 കിലോമീറ്റർ പോയാൽ നായാടും പൊയിൽ എന്ന സ്ഥലത്ത് എത്താം. അവിടെ നിന്നും എസ്റ്റേറ്റ് റോട്ടിലൂടെ ഒന്നര കിലോമീറ്റരോളം നടന്ന് വേണം പഴശ്ശി ഗുഹയിലെത്താൻ. അവസാന അരകിലോമീറ്റർ കാട്ടിലൂടെ നടവഴി മാത്രമേയുള്ളു. കുറച്ച് പോകുമ്പോൾ ഇടത് വശത്ത സർക്കാർ ജണ്ടയും വലത് ഒരു പാറയും കാണാം. അവിടെ പാറയെ ചുറ്റി വലത്തോട്ട് കാട്ടുവഴിയിലൂടെ ഇറങ്ങി 100 മീറ്ററോളം പോയാൽ ചരിത്രപ്രസിദ്ധമായ ഈ ഗുഹയിലെത്താം.

തോട്ടങ്ങൾക്ക് നടുവിൽ മനോഹരമായ കാടിനിടിക്ക് ആണ് ചരിത്രം ഉറങ്ങുന്ന ഈ ഗുഹ സ്ഥിതിചെയ്യുന്നത്.