പഴമൂട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലുണ്ടായിരുന്ന ഒരു നെൽകൃഷിരീതിയാണ് പഴമൂട് കൃഷി.[1] കൂട്ടുമുണ്ടകന്റെ മറ്റൊരു രൂപം തന്നെയാണ് ഇത്. രണ്ടുവിത്തുകൾ ഒരേ കൃഷിയിടത്തിൽ ഉപയോഗിക്കുന്നു. പഴമൂട് കൃഷിയിൽ വിരിപ്പ് വിത്ത് ഉപയോഗിക്കാതെ രണ്ടും മുണ്ടകൻ വിത്തുകൾ തന്നെ ഉപയോഗിക്കുന്നത്.[1]

കൊയ്തുശേഷിച്ച കുറ്റിയിൽനിന്നു കിളിർത്തുവരുന്ന നെല്ലിനെയാണ് പഴമൂട് എന്ന് സാധാരണ പറയുക. ഒരു സീസണിൽ പറിക്കാതെകിടന്നു പിറ്റെക്കൊല്ലം കിളിർത്ത ചേമ്പ്, കാച്ചിൽ മുതലായവയെയും അങ്ങനെ പറയാറുണ്ട്.[അവലംബം ആവശ്യമാണ്]

കൃഷിരീതി[തിരുത്തുക]

കൂട്ടുമുണ്ടകനിലേതുപോലെ രണ്ട് വ്യത്യസ്ത വിത്തുപയോഗിക്കുമെങ്കിലും, ഒരു മുണ്ടകൻ വിത്ത് വിരുപ്പൂ ചെയ്യുന്ന സമയത്ത് തന്നെ വിതയ്ക്കുന്നു. മുണ്ടകൻ കൃഷിയിറക്കുന്ന സമയമാകുമ്പോൾ വിരിപ്പിൽ വിതച്ച പഴയ ഞാറിന്റെ തലവെട്ടി പുതിയ ഞാറിന്റെ കൂടെ നടുന്നു. വിരിൽപ്പിൽ വിതച്ച പഴയ ഞാറ് കമ്പുപോലെയിരിക്കുമെന്നതിനാൽ പറിയ്ക്കാൻ ബുദ്ധിമുട്ടായിരിക്കും.[1] പുതിയ ഞാറ് (വെഞ്ഞാറ്) അഞ്ചെണ്ണം നടുമ്പോൾ പഴയ ഞാറ് രണ്ടെണ്ണം എന്ന കണക്കിന് അകലം കൂട്ടിയാണ് നടുക. പഴയ ഞാറ് കൂടുതൽ പൊട്ടിച്ചിനയ്ക്കുന്നതുകൊണ്ടാണിത്. രണ്ടും ഒരേ സമയത്തുതന്നെയാണ് കൊയ്തെടുക്കുക. പഴയ ഞാറിന്റെ കതിരിന് സാധാരണയുള്ളതിനേക്കാൾ നീളം കൂടുകയും പതിര് കുറവാകുകയുമെന്നതാണ് പഴമൂടുകൃഷിയുടെ പ്രത്യേകത.[1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 സി.കെ. സുജിത്കുമാർ (2014). കാർഷികപാരമ്പര്യം കേരളത്തിൽ (ഭാഷ: Malayalam). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. pp. 117, 118. ISBN 978-81-7638-788-0.CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=പഴമൂട്&oldid=2429146" എന്ന താളിൽനിന്ന് ശേഖരിച്ചത്