Jump to content

പഴനിസാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഴനിസാമി
പഴനിസാമി
ജനനം (1979-02-14) ഫെബ്രുവരി 14, 1979  (45 വയസ്സ്)
ദേശീയത ഇന്ത്യ
ജീവിതപങ്കാളി(കൾ)ശോഭ
കുട്ടികൾഅനു പ്രശോഭിനി , ആദിത്യൻ
മാതാപിതാക്ക(ൾ)സുബ്രഹ്മണ്യൻ
കുപ്പ

ഇരുള നൃത്ത കലാകാരനും മലയാളസിനിമയിലെ ഒരു നടനും ആണ് പഴനിസാമി [1],[2],[3],[4].അയ്യപ്പനും കോശിയും എന്ന സിനിമയിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ഫൈസൽ എന്ന കഥാപാത്രം ശ്രദ്ധേയമായി [5],[6] ഇരുള ഗോത്രവർഗ സമൂഹത്തിന്റെ കലയായ ഇരുള നൃത്തം അവതരിപ്പിക്കുന്ന അട്ടപ്പാടിയിലെ ആസാദ് കലാ സംഘത്തെ നയിക്കുന്നത് പഴനിസാമിയാണ് [7].ആസാദ് കലാ സംഘത്തിലെ കലാകാരിയായ നഞ്ചിയമ്മ പാടിയ അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിലെ കലക്കാത്ത എന്ന് തുടങ്ങുന്ന ടൈറ്റിൽ ഗാനം വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നു[8],[9].

ബഹുമതികൾ

[തിരുത്തുക]

പഴനി സാമിക്ക് 2012 ൽ വയനാട്ടിലെ മാനന്തവാടി വള്ളിയൂർക്കാവിൽ വെച്ച് നടന്ന ഗോത്രായനം ദേശീയ ട്രൈബൽ ഫെസ്റ്റിൽ വെച്ച് പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി ബഹുമതി പത്രം നൽകി ആദരിച്ചു [10] , [11] ,[12] , [13]. 2015 ൽ കേരള ഫോക്‌ലോർ അക്കാദമി യുടെ യുവപ്രതിഭാ ഫോക്‌ലോർ അവാർഡ് ലഭിച്ചു . കേരള വനം വന്യജീവി വകുപ്പിൽ ജോലി ചെയ്യുന്ന പഴനി സാമിക്ക് 2018 ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അവാർഡും ലഭിച്ചിട്ടുണ്ട് [14]. ആസാദ് കലാ സംഘം കേരളത്തിന് പുറത്തു മുംബൈ, ഡൽഹി തുടങ്ങിയ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഇരുള നൃത്തം അവതരിപ്പിച്ചു വരുന്നു [15],[16],[17],[18],[19].

സിനിമകൾ

[തിരുത്തുക]
Year Title Role Language Director
2009 പഴശ്ശിരാജ കുറിച്യ പടയാളി മലയാളം ഹരിഹരൻ
2009 ഭാഗ്യദേവത ചെറു വേഷം മലയാളം സത്യൻ അന്തിക്കാട്
2013 പൂമ്പാറ്റകളുടെ താഴ്‌വാരം[20]. മുത്തു മലയാളം വി .എം . അഖിലേഷ്
2020 അയ്യപ്പനും കോശിയും എക്‌സൈസ് ഇൻസ്‌പെക്ടർ ഫൈസൽ മലയാളം സച്ചി

സ്വകാര്യജീവിതം

[തിരുത്തുക]

കേരളത്തിലെ ആദിവാസി സമൂഹത്തിലെ ഇരുള സമുദായത്തിൽ നിന്നുള്ള ഇദ്ദേഹം ഭാര്യ ശോഭക്കും മകൾ അനു പ്രശോഭിനി ,മകൻ ആദിത്യൻ എന്നിവരോടൊപ്പം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ ചൊറിയന്നൂർ ഊരിൽ ആണ് താമസിക്കുന്നത്. കേരള വനം വന്യജീവി വകുപ്പിൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഡിവിഷനിൽ ജോലി ചെയ്യുന്നു.

അവലംബം

[തിരുത്തുക]
  1. "അയ്യപ്പനും കോശിയിലെ ഫൈസൽ; അട്ടപ്പാടിയുടെ പഴനിസാമി -". www.manoramaonline.com.
  2. "Attappadi's popular folk music expert S Pazhaniswami -". www.thenewsminute.com.
  3. "Pazhani Swami -". attakkalam.in.
  4. "Pazhani Swami -". attakkalam.in.
  5. "അയ്യപ്പനും കോശിയിലെ ഫൈസൽ; അട്ടപ്പാടിയുടെ പഴനിസാമി -". mediainkonline.com. Archived from the original on 2020-02-24. Retrieved 2020-03-25.
  6. "അയ്യപ്പനും കോശിയിലെ ഫൈസൽ; അട്ടപ്പാടിയുടെ പഴനിസാമി -". www.onlinepeeps.in.[പ്രവർത്തിക്കാത്ത കണ്ണി]
  7. "കുന്നിലേക്കു കയറിപ്പോയ ആദിവാസി ചുവടുകൾ; അട്ടപ്പാടിയുടെ പഴനിസാമി-". ezhuthu.org. Archived from the original on 2021-10-24. Retrieved 2020-03-25.
  8. "Meet Nanjiyamma, the tribal artiste who is social media's darling -". english.manoramaonline.com.
  9. "നഞ്ചിയമ്മയുടെ ഊരിലേക്കൊരു യാത്ര -". celluloidonline.com. Archived from the original on 2020-03-19. Retrieved 2020-03-25.
  10. "ഗോത്രായനം ദേശീയ ട്രൈബൽ ഫെസ്റ്റ് വള്ളിയൂർക്കാവ്,മാനന്തവാടി -2012 -" (PDF). www.niyamasabha.org.
  11. "ഗോത്രായനം ദേശീയ ട്രൈബൽ ഫെസ്റ്റ് വള്ളിയൂർക്കാവ്,മാനന്തവാടി -2012 -". www.niyamasabha.org.
  12. "National Tribal Fest - Valliyurkavu, Mananthavady, Wayanad -2012 -". www.newindianexpress.com.
  13. "National Tribal Fest - Valliyurkavu, Mananthavady, Wayanad -2012 -". www.ndtv.com.
  14. "കേരള ഫോക്‌ലോർ അക്കാദമി അവാർഡ് -". www.deshabhimani.com.
  15. "Pazhani Swami and team from Attappady-Threeday national tribal festival at Nilambur -". www.musafirnamah.com.
  16. "Pazhani Swami and team from Attappady-VAJRA KERALAM FOLK FEST – IRULA DANCE -". iffk.in. Archived from the original on 2020-03-22. Retrieved 2020-03-25.
  17. "ഗദ്‌ധിക നടൻ കലാമേള -". www.mathrubhumi.com. Archived from the original on 2021-10-17. Retrieved 2020-03-25.
  18. "ദേശീയ ആദിവാസി കലാമേള , നിലമ്പൂർ -". www.deshabhimani.com.
  19. "മുംബൈ പാട്ടോളം -". www.mathrubhumi.com. Archived from the original on 2021-10-27. Retrieved 2020-03-25.
  20. "Poombattakalude Thazhvaram-". www.quicklookfilms.com.
"https://ml.wikipedia.org/w/index.php?title=പഴനിസാമി&oldid=3949511" എന്ന താളിൽനിന്ന് ശേഖരിച്ചത്